General News

മനുഷ്യ കവചം : ജീവന്‍ രക്ഷപ്പെടുത്തിയ മേജര്‍ക്ക് ക്ലീന്‍ ചിറ്റ് ,അഭിനന്ദനം

Mon, May 15, 2017

Arabianewspaper 262
മനുഷ്യ കവചം :   ജീവന്‍ രക്ഷപ്പെടുത്തിയ മേജര്‍ക്ക് ക്ലീന്‍ ചിറ്റ് ,അഭിനന്ദനം

കാശ്മീരില്‍ അക്രമാസ്‌ക്തമായ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി കൊണ്ടു വന്ന സൈനിക മേജറിന് സൈനിക അന്വേഷണ കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി.


ആര്‍മി ജീപ്പിന്റെ ബോണറ്റില്‍ പ്രതിഷേധക്കാരിലൊരാളെ കെട്ടി വെച്ച് കല്ലേറും മറ്റും നടത്തുന്നവരുടെ ഇടയിലൂടെ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ സംരക്ഷിച്ചതിനാണ് മനസാന്നിദ്ധ്യത്തിനും ധൈര്യത്തിനും മേജര്‍ ഗഗോയിയെ സംഭവത്തെ കുറിച്ച് അന്വേഷിച്ച കോര്‍ട്ട് ഓഫ് ഇന്‍ക്വയറി അഭിനന്ദിച്ചത്.


വിഷയത്തില്‍ ജമ്മു കാഷ്മീര്‍ പോലീസ് സൈന്യത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നിരുന്നു.


ജീപ്പില്‍ മനുഷ്യ കവചമായി പ്രതിഷേധക്കാരിലൊരാളെ ബോണറ്റിനു മുന്നില്‍ കെട്ടി ഇരുത്തിയതിനെ തുടര്‍ന്ന് കല്ലേറില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് രക്ഷകിട്ടിയെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.


അഞ്ചു വാഹനങ്ങളിലായി 12 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഒമ്പതോളം ഇന്തോ ടിബറ്റന്‍ സൈനിക ഭടന്‍മാരും രണ്ട് ജമ്മു കാഷ്മീര്‍ പോലീസുകാരും ഉണ്ടായിരുന്നു.


ശ്രീനഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ തീവ്രവാദികള്‍ യുവാക്കളോട് ആഹ്വാനം നടത്തിയിരുന്നു,. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയപ്പോള്‍ കല്ലേറുണ്ടാകുകയായിരുന്നു. ഇവരുടെ ജീവന് ഭീഷണി ആയപ്പോഴാണ് മേജര്‍ ഗഗോയി പ്രതിഷേധക്കാരിലൊരാളെ മനുഷ്യ കവചമായി ഉപയോഗിച്ചത്.


എന്നാല്‍, താന്‍ കല്ലേറു നടത്തിയ ആളായിരുന്നില്ലെന്നും വോട്ട് ചെയ്ത് മടങ്ങിയ തന്നെ സുരക്ഷാ ഭടന്‍മാര്‍ പിടികൂടുകയായിരുന്നുവെന്നുമാണ് ഇയാള്‍ പിന്നീട് പറഞ്ഞത്.

Tags : Kashmir 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ