General News

ഗവര്‍ണറെ ഭീഷണിപ്പെടുത്തല്‍- ശോഭാ സുരേന്ദ്രനെ തള്ളി രാജഗോപാല്‍

Mon, May 15, 2017

Arabianewspaper 342
ഗവര്‍ണറെ ഭീഷണിപ്പെടുത്തല്‍- ശോഭാ സുരേന്ദ്രനെ തള്ളി രാജഗോപാല്‍

ഗവര്‍ണര്‍ പി സദാശിവത്തിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രനും എംടി രമേശും തടത്തിയ പ്രസ്താവനകള്‍ ബിജെപിയുടെ നയമല്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ.


ഗവര്‍ണര്‍ക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനയെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുമ്പോള്‍ യുവാക്കള്‍ക്കുണ്ടാകുന്ന വികാര വിക്ഷോഭമായി ഇതിനെ കണ്ടടാല്‍ മതിയെന്നും രാജ ഗോപാല്‍ പറഞ്ഞു.


ഗവര്‍ണറെ അപമാനിക്കുന്നത് ബിജെപിയുടെ നയമല്ലെന്നും രാജഗോപാല്‍ പറഞ്ഞു,. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന്റെ പാവയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.


ഗവര്‍ണര്‍ പോസ്റ്റ്മാനെ പോലെ പെരുമാറുകയാണെന്നും ബിജെപി നല്‍കിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയ ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശും പിണറായിയെ കാണുമ്പോള്‍ തലകുനിയുന്ന ഗവര്‍ണര്‍ പദവി വിട്ട് ഇറങ്ങി പോകുകയാണ് വേണ്ടതെന്ന് മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും പറഞ്ഞിരുന്നു.

Tags : O Rajagopal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ