General News

കേരളത്തില്‍ സൈനിക നിയമം ആവശ്യമില്ല, വീഡിയോ പോസ്റ്റ് ചെയത വിഷയത്തില്‍ കുമ്മനത്തിനെതിരെ കേസ് എടുക്കും -മുഖ്യമന്ത്രി

Mon, May 15, 2017

Arabianewspaper 303
കേരളത്തില്‍ സൈനിക നിയമം ആവശ്യമില്ല -മുഖ്യമന്ത്രി

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ സൈനികര്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശം (അഫ്‌സ്പ) ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.


പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യപ്രതിയടക്കം പിടിയിലായി. ജില്ലയില്‍ പ്രത്യേക സൈനിക അവകാശനിയമം നടപ്പിലാക്കണമെന്ന ബിജെപിയുടെ ആവശ്യം ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകാന്‍ ബിജെപിക്ക് ആഗ്രഹം കാണും 


കണ്ണൂര്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ച് പ്രതിപക്ഷ എംഎല്‍എ കെസി ജോസഫ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.


കണ്ണൂരില്‍ സമാധാന ശ്രമങ്ങളുമായി ബിജെപി മുന്നോട്ട് പോകും ഗവര്‍ണര്‍ ചെയ്തത് ഭരണഘടനാപരമായ ബാധ്യതയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കുമെന്നും പിണറായി പറഞ്ഞു. ഗവര്‍ണറെ അധിക്ഷേപിച്ച് ബിജെപി മാപ്പു പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


അതേസമയം, കണ്ണൂരില്‍ കൊലപാതകത്തിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത നടപടിയില്‍ വേണ്ടി വന്നാല്‍ കുമ്മനം രാജശേഖരനെതിരെ സൈബര്‍ നിയമ പ്രകാരം കേസ് എടുക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു,.


പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തിലേറി പത്തു മാസത്തിനുള്ളില്‍ 18 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെസി ജോസഫ് പറഞ്ഞു.


 

Tags : AFSPA  Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ