General News

ബിജു വധം: മുഖ്യ പ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍

Mon, May 15, 2017

Arabianewspaper 288
ബിജു വധം: മുഖ്യ പ്രതിയടക്കം മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് നേതാവായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിനീഷിനെ പോലീസ് പിടികൂടി. റിനീഷിനെയും മറ്റ് രണ്ട് കൂട്ടു പ്രതികളേയും തിങ്കഴാഴ്ച പുലര്‍ച്ചെ നടന്ന തിരച്ചിലിനിടയിലാണ് പിടികൂടിയത്.


ഇവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരികയാണ്. ഇനിയുള്ള മൂന്നു പേരെ കൂടി ഉടന്‍ പിടികൂടാനാകുമെന്നാണ് കരുതുന്നു. പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ് ഇവരെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.


കഴിഞ്ഞ ഒരു മാസമായി ബിജുവിനെ വധിക്കാന്‍ സംഘം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുമ്പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധനരാജുമായി അടുത്ത സുഹൃത്താണ് റിനീഷ്.


പാര്‍ട്ടിയുടെ അറിവുണ്ടായിരുന്നോ സഹായം ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷണത്തിലൂടെ വിശദമാകുമെന്ന് പോലീസ് അറിയിച്ചു. സൈബര്‍ സെല്ലിലെ ആരെങ്കിലും ബിജിുവിന്റെ നീക്കം കൊലയാളി സംഘത്തിന് ചോര്‍ത്തി നല്‍കിയിരുന്നോ എന്നതും അന്വേഷിക്കും.


 

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ