General News

പൂനെ പ്ലേ ഓഫ് യോഗ്യത നേടി

Sun, May 14, 2017

Arabianewspaper 425
പൂനെ പ്ലേ ഓഫ് യോഗ്യത നേടി

പഞ്ചാബിനെതിരെ മികവ് പുറത്തെടുത്ത പുനെ സൂപ്പര്‍ ജെയ്ന്‍സ് ഐപിഎല്‍ പ്ലേ ഓഫ് യോഗ്യത നേടി. വിജയത്തോടെ പോയിന്റ് പട്ടികയില്‍ പൂനെ രണ്ടാം സ്ഥാനത്ത് എത്തി.


ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 73 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും മടങ്ങിയെത്തി.


74 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കിറങ്ങിയ പുനെയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. 9 വിക്കറ്റും 48 പന്തും ബാക്കി നില്‍ക്കെ പൂനെ വിജയം ആഘോഷിച്ചു.


ഐപിഎല്ലില്‍ പഞ്ചാബിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 15.5 ഓവറിലാണ് പഞ്ചാബ് 73 റണ്‍സിന് ഓള്‍ഔട്ടായത്. 22 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലാണ് പഞ്ചാബ് ടീമിലെ ടോപ് സ്‌കോറര്‍. 13 രണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റു വീഴ്ത്തിയ ശാര്‍ദ്ദൂല്‍ ഠാക്കൂര്‍ പഞ്ചാബിനെ ഒതുക്കി.


പൂനെയ്ക്ക് വേണ്ടി രഹാനെ പുറത്താകാതെ 34 പന്തില്‍ 34 റണ്‍സ് നേടി,. രാഹുല്‍ ത്രിപാഠി 20 പന്തില്‍ 28 ഉം നേടി. ത്രിപാഠി പിന്നീട് പുറത്തായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ