General News

കോലഹാലമേട്ടിലെ ഭുമി കയ്യേറ്റത്തിനെതിരെ ബിജെപി, റിസോര്‍ട്ടിന്റെ കമ്പിവേലി തകര്‍ത്തു

Sun, May 14, 2017

Arabianewspaper 337
കോലഹാലമേട്ടിലെ ഭുമി കയ്യേറ്റത്തിനെതിരെ ബിജെപി, റിസോര്‍ട്ടിന്റെ കമ്പിവേലി തകര്‍ത്തു

കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ തമിഴ് നാടിനോട് ചേര്‍ന്ന അതിര്‍ത്തിയിലെ മലയോര പ്രദേശമായ കോലാഹല മേട്ടിലെ അനധികൃത ഭൂമി കയ്യേറ്റം ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റി.


ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സ്ഥലം സന്ദര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് പ്രതിഷേധം സമരം നടത്തുന്ന പ്രവര്‍ത്തകര്‍ റിസോര്‍ട്ടിന്റെ കമ്പിവേലി പൊളിച്ചു മാറ്റിയത്.


അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ കമ്പി വേലിയും അതിരു തിരിച്ച കല്ലുകളും പൊളിച്ചു കളഞ്ഞു, ഇവിടെയുള്ള റിസോര്‍ട്ടുകള്‍ക്കു നേരേയും അതിക്രമം ഉണ്ടായി.


കഴിഞ്ഞ കുറച്ചു ദിവസമായി ഈ ഭാഗത്ത് ബിജെപി പ്രവര്‍ത്തകര്‍ അനധികൃത കയ്യേറ്റങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നിരവധി അതിര്‍ത്തി വേലികള്‍ പൊളിച്ചു മാറ്റിയിരുന്നു. പോലീസെത്തി പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും കേസ് എടുത്തുന്നിരുന്നില്ല.


പരാതി ഇല്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശാണ് അന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ