General News

കശ്മീരില്‍ രണ്ടു ലഷ്‌കര്‍ ഭികരരെ വധിച്ചു, ഹിസ്ബുള്‍ നേതാവ് നേപ്പാളില്‍ അറസ്റ്റില്‍

Sun, May 14, 2017

Arabianewspaper 365
കശ്മീരില്‍ രണ്ടു ലഷ്‌കര്‍ ഭികരരെ വധിച്ചു, ഹിസ്ബുള്‍ നേതാവ് നേപ്പാളില്‍ അറസ്റ്റില്‍

അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് കശ്മീരില്‍ സൈന്യം വ്യാപക തിരച്ചില്‍ ആരംഭിച്ചു, കുപ് വാര ജില്ലയില്‍ സുരക്ഷാ സേന നടത്തിയ വ്യാപക തിരച്ചിലിനെ സൈന്യത്തെ വെടിവെച്ച ഭീകരര്‍ക്കെതിരെ കമാന്‍ജഡോകള്‍ തിരിച്ചും വെടിവെച്ചു,. രണ്ട് ലഷ്‌കര്‍ ഭീകരര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.


ഇവരില്‍ നിന്ന് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തി. നൂറോളം ഭീകരര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷ സേന തിരച്ചില്‍ ആറംഭിച്ചത്. വിവിധ മേഖലകളില്‍ പരിശോധന തുടരുകയാണ്. കുല്‍ഗ്രാം, ഷോപിയാന്‍, പുല്‍വാമ മേഖലകളില്‍ വന്‍തോതില്‍ ആക്രമണം വര്‍ദ്ധിച്ചത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഈ മേഖലകളിലെ അതിര്‍ത്തികളില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ചിരുന്നു.


തദ്ദേശീരായ ചിലരുടെ സഹായം ഇവര്‍ക്ക് ലഭിക്കുന്നതായി സൂചനയുണ്ട്. ഇതിനിടെ. കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ ഭീകരസംഘടനയുടെ നേതാവിനെ നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് എസഎസ്ബി അറസ്റ്റു ചെയ്തു. കാശ്മീര്‍ സ്വദേശിയായ നസീര്‍ അഹമ്മദാണ് പിടിയിലായത്. 2003 മുതല്‍ പാക്കിസ്ഥാനില്‍ താമസിച്ച് ഭീകര പ്രവര്‍ത്തനത്തിന് പരിശീലനം തേടുകയായിരുന്നു ഇയാള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ