Troll Today News

മാലിന്യം ഫോട്ടോഷോപ്പില്‍ നീക്കിയ മേയര്‍ കുടുങ്ങി

Sun, May 14, 2017

Arabianewspaper 504
മാലിന്യം ഫോട്ടോഷോപ്പില്‍ നീക്കിയ മേയര്‍ കുടുങ്ങി

സ്വച്ഛ ഭാരത് എന്ന പേരില്‍ നടക്കുന്ന ഫോട്ടോഷോപ്പ് മാലിന്യ നീക്കം ചെയ്യല്‍ ദൗത്യങ്ങളുടെ പട്ടികയില്‍ ഒരു വലിയ സംഭവം കുടി. ഐടി നഗരമെന്ന് പേരു കേട്ട ഹൈദരബാദിലെ മേയര്‍ ബി രാംമോഹനാണ് തന്റെ നേതൃത്വത്തില്‍ നടത്തിയ മാലിന്യ നീക്കം ചെയ്യല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന സോഷ്യല്‍ മീഡിയയിലൂടെ അറിച്ചത്.


മാലിന്യം നീക്കം ചെയ്തത് അറിയാന്‍ ആ പ്രദേശം വരെ ആര്‍ക്കും പോവേണ്ടി വന്നില്ല. മാലിന്യക്കുമ്പാരത്തിന്റെ അറപ്പുളവാക്കുന്ന ദൃശ്യം നല്‍കിയ ശേഷം മാലിന്യം നീക്കം ചെയ്ത് ഭംഗിയാക്കിയ നിരത്തിന്റെ അതിമനോഹരമായ ദൃശ്യമാണ് മേയര്‍ പുറത്തു വിട്ടത്.


എന്നാല്‍, അധികം ബുദ്ധി ഉപയോഗിക്കാതെ തന്നെ സാധാരണക്കാരന് പോലും ഒറ്റ നോട്ടത്തില്‍ മനസിലായി ഇത് ഫോട്ടോ ഷോപ്പ് കൊണ്ട് മനോഹരമാക്കിയ ചിത്രമാണെന്ന്. കാരണം ആദ്യ ചിത്രത്തില്‍ മാലിന്യം ഫോട്ടോഷോപ്പിലെ ടൂള്‍ ഉപയോഗിച്ച് നീക്കം ചെയ്തവര്‍ ഇതിനു സമീപം നടന്നു പോകു്‌നന മൂന്നു പേരെ മായ്ച്ചു കളയുന്നതില്‍ അധികം ശ്രദ്ധിച്ചില്ല. മാലിന്യം നീക്കം ചെയ്ത്. അവിടെ,. ടൈല്‍സ് പാകി, പച്ചപ്പുല്‍ നട്ട് പിടിപ്പിക്കുന്നതു വരെ ഈ മൂന്നു പേരും പ്രതിമ കണക്കെ അവിടെ തന്നെ മരവിച്ച് നിന്നു പോയപോലെയാണ്.


തെറ്റു മനസിലാക്കിയ മേയര്‍ തന്റെ ഫേയ്‌സ്ൂബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും ഇൗ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിനു മുമ്പു തന്നെ ഇതിന്റെ സ്‌ക്രിന്‍ ഷോട്ടുകള്‍ പലരും സൂക്ഷിച്ചു വെച്ചിരുന്നു,. 


തെലുങ്കാന രാഷ്ട്രസമിതി നേതാവായ രാം മോഹന്‍ മാലിന്യം നീക്കം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും നഗരത്തില്‍ മാലിന്യം കുന്നു കൂടുന്നത് തടയാന്‍ ഭുഗര്‍ഭ മാലിന്യപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ കാര്യവും പൈലറ്റ് പദ്ധിയായി 10 ബി സര്‍ക്കിളില്‍ ഇതു സ്ഥാപിക്കുമെന്നും ഇതിനു ശേഷം വിജയ കരമാണെന്നു കണ്ടാല്‍ മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് മേയര്‍ ഉദ്ദേശിച്ചതെന്നും വിശദീകരണം ഇറങ്ങി.



Tags : troll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ