General News

ഹരിയാനയിലെ കൂട്ടബലാല്‍സംഗം: വിവരാണീതം, ക്രൂരതയുടെ പരിധിയും ലംഘിച്ച കൂട്ടമാനംഭം ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു,

Sun, May 14, 2017

Arabianewspaper 364
ഹരിയാനയിലെ കൂട്ടബലാല്‍സംഗം: അതിക്രൂരം

ഹരിയാനയിലെ റോഥക്കില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായത് അതിക്രൂരമായെന്ന് റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ നിര്‍ഭയ നേരിടേണ്ടി വന്നതിനു സമാനമായതോ അതിലും ക്രൂരമായതോ ആണ് ഈ സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. സംസ്ഥാന സര്‍ക്കാരിനും പോലീസിനും നോട്ടീസ് അയച്ചിട്ടുണ്ട്.


വിവാഹത്തിന് നിരസിച്ച യുവതിയെയാണ് അതിക്രൂരമായി പീഡിപ്പിച്ചത്. ഏഴു പേരാണ് കൂട്ടമാനഭംഗം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശാരിരിക പീഡനങ്ങള്‍ക്കു ശേഷം കൊലപ്പെടുത്തുകയും മൃതേദഹം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.


ജനനേന്ദ്രിയത്തില്‍ കമ്പി കയറ്റുകയും തലയിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തിട്ടുണ്ട്. യുവതിയെ തിരിച്ചറിയാനാവാത്ത വിധം മുഖം വികൃതമാക്കാനായി ഇഷ്ടിക കൊണ്ട് ഇടിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. മൂക്ക്, കണ്ണ്, ചെവി എന്നിവയെല്ലാം തകര്‍ന്ന നിലയിലായിരുന്നു,.


മാറിടം കടിച്ചു മുറിച്ചു മാറ്റിയ നിലയിലായിരുന്നു,. ആന്തരികാവയങ്ങളില്‍ അന്നനാളം അന്നനാളം കാണാനില്ലായിരുന്നു. . നാക്കുകടിച്ചെടുത്ത് മുറിച്ച നിലയിലായിരുന്നു.


വ്യാഴാഴ്ചയാണ് യുവതിുടെ മൃതദേഹം ക്രൂരമായി പീഡിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ്ത. മെയ് ഒമ്പതിന് യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.


വിവാഹമോചനം നേടിയ 23 കാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ ആന്തരികാവയവ പരിശോധനയില്‍ മയക്കു മരുന്നിന്റെ അംഗം കണ്ടെത്തിയിട്ടുണ്ട്. ഒരു വര്‍ഷമായി വിവാഹം കഴിക്കാനായി പിന്നാലെ നടന്നിരുന്ന സുമിത് എന്നയാളെ പോലീസ് തിരയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ