General News

കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കമിതാക്കളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

Sun, May 14, 2017

Arabianewspaper 447
കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കമിതാക്കളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

ഫോര്‍ട്ട് കൊച്ചിയില്‍ കമിതാക്കളുടെ മൃതദേഹം കരക്കടിഞ്ഞു,. കല്‍വത്തി പാലത്തിനു സമീപം രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. രാവിലെ 7.45 ന് പോലീസിന് വിവരം ലഭിച്ചു, എറണാകുളം പള്ളി മുക്ക് സ്വദേശി സന്ദീപ് (25), ഇരുമ്പനം സ്വദേശി ലയന (18) എന്നിവരുടെ മൃതദേഹങ്ങളാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കം ഉണ്ട്.


മൃതദേഹങ്ങളുടെ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ കമിതാക്കളാണെന്നും ആത്മഹത്യയാണെന്നും പോലീസ് നിഗമനത്തിലെത്തി. ലയനയുടെ ബന്ധുക്കള്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് 12 ന് പരാതി നല്‍കിയിരുന്നു.


ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ചാണ് ഇരുവരുടേയും കൈകള്‍ കെട്ടിയിരുന്നത്. വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് കരുതുന്നു.

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ