General News

കേജ് രിവാളിന് നൂറോളം വ്യാജ കമ്പനികള്‍ -വാര്‍ത്ത സമ്മേളനത്തിനിടെ കപില്‍ മിശ്ര കുഴഞ്ഞു വീണു

Sun, May 14, 2017

Arabianewspaper 289
വാര്‍ത്താ സമ്മേളനത്തിനിടെ കപില്‍ മിശ്ര കുഴഞ്ഞു വീണു

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജി രിവാളിനെതിരെ പുതിയ ആരോപണങ്ങളുമായി വാര്‍ത്താ സമ്മേളനം നടത്തിയ മുന്‍ മന്ത്രിയും പുറത്താക്കപ്പെട്ട ആപ് നേതാവുമായ കപില്‍ മിശ്ര കുഴഞ്ഞു വീണു.


കേജ് രിവാളിനെ തീഹാര്‍ ജയിലില്‍ അടയ്ക്കുമെന്നും തെളിവുകള്‍ സിബിഐക്ക് കൈമാറുമെന്നും പറഞ്ഞ ശേഷമായിരുന്നു മിശ്ര വാര്‍ത്താ സമ്മേളനം നടക്കുന്ന വേദിയില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് അനുയായികള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു,.


രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് കാരണമെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു ിവസമായി നരാഹാര സമരം നടത്തുന്നതിനിടെയാണ് മിശ്രയുടെ വാര്‍ത്താ സമ്മേളനം.


അരവിന്ദ് കേ ജ് രിവാള്‍ വിദേശ യാത്ര നടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും തെളിയിക്കുമെന്നും മിശ്ര പറഞ്ഞു,. ആംആദ്മി പാര്‍ട്ടിക്ക് വ്യാജ കമ്പനികളില്‍ നിന്നും വന്‍ തോതില്‍ പണം ലങിച്ചതായി മിശ്ര ആരോപിച്ചു.


തനിക്ക് ആരോഗ്യ പരമായി ഒരു കുഴപ്പുവുമില്ലെന്നും എന്നാല്‍, അരോഗ്യ. നില മോശമായി എന്നു കാണിച്ച തന്നെ നിര്‍ബന്ധപൂര്‍വം ആശുപത്രിയിലാക്കാനാണ് ഡെല്‍ഹി പോലീസ് ശ്രമിക്കുന്നതെന്ന് കപില്‍ മിശ്ര ആരോപിച്ചു. ഇതിനു പിന്നാലെയാണ് മിശ്ര ബോധരഹിതാനായി നിലം പതിച്ചത്.


മൊഹല്ല ക്ലിനിക് തുറന്നതു വഴി വന്‍ തട്ടിപ്പാണ് കേജ് രിവാള്‍ നടത്തിയത്. ഡെല്‍ഹിയിലെ ജനങ്ങളെ ആംആദ്മി പാര്‍ട്ടി വഞ്ചിക്കുകയായിരുന്നു. പാര്‍ട്ടിയുടെ സംഭാവന സംബന്ധിച്ച വിവരങ്ങളും താന്‍ വിശദികരിക്കാം. - കപില്‍ മിശ്ര പറഞ്ഞു,. തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ സത്യ വാങ് മൂലത്തില്‍ കാണിച്ച കണക്കുകള്‍ വ്യാജമാണ്.


സംഭവാനകള്‍ പിരിക്കാന്‍ നാലു വ്യാജ കമ്പനികള്‍ കേജ് രിവാളിനുണ്ട്. ആദായ നികുതി വകുപ്പ് ഇതിനെ കുറിച്ച് അന്വേഷണം ആരംഭി്ച്ചു കഴിഞ്ഞു. എന്നാല്‍, ഇത്തരം നൂറോളം കടലാസു കമ്പനികളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ആക്‌സിസ് ബാങ്കു വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. മിശ്ര ആരോപിക്കുന്നു.


 


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ