General News

പിണറായിക്കെതിരെ വാതുറക്കാത്ത ഗവര്‍ണര്‍ പണി മതിയാക്കി ഇറങ്ങിപ്പോകണമെന്ന് ശോഭാ സുരേന്ദ്രന്‍

Sun, May 14, 2017

Arabianewspaper 448
പിണറായിക്കെതിരെ വാതുറക്കാത്ത ഗവര്‍ണര്‍ പണി മതിയാക്കി ഇറങ്ങിപ്പോകണമെന്ന് ശോഭാ സുരേന്ദ്രന്‍

കണ്ണൂരിലെ അതിക്രമങ്ങളെ കുറിച്ച് പരാതിപ്പെട്ട ബിജെപി നേതാക്കളെ പരിഹസിക്കുന്ന നടപടിയാണ് ഗവര്‍ണറുടേതെന്ന് പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാതുറക്കാന്‍ കെല്‍പ്പില്ലെങ്കില്‍ പണി മതിയാക്കി ഇറങ്ങിപോകാനും ഗവര്‍ണറോട് ശോഭ ആവശ്യപ്പെട്ടു.


ബിജെപിയുടെ പരാതി വാങ്ങി മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കേണ്ട പോസ്റ്റുമാന്റെ ജോലിയല്ല ഗവര്‍ണറുടേതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേസ് പറഞ്ഞിരുന്നു.


ഇതിനു പിന്നാലെയാണ് ഗവര്‍ണറെ കടന്നാക്രമിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്ത് എത്തിയത്. പിണറായി വിജയനെ ഗവര്‍ണര്‍ സദാശിവത്തിന് ഭയമാണെന്നും ഇത്തരത്തില്‍ മുഖ്യമന്ത്രിയെ ഭയമുള്ളയാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ശോഭ പറഞ്ഞു,


ഇതിനു മുമ്പും ബിജെപി കണ്ണൂര്‍ വിഷയത്തില്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഇക്കുറി ഇതാദ്യമായി ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് നടപടിയാവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കുകയാണ് ഉണ്ടായത്.


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നു കര്‍ശന നിര്‍ദ്ദേശവും ഗവര്‍ണര്‍ നല്‍കിയിരുന്നു. എന്നാല്‍, കേന്ദ്ര ആഭ്യന്തര വകുപ്പിന് കണ്ണൂരിലെ ക്രമസമാധാനം തകര്‍ന്നെന്നും പോലീസിന് നീതിയുക്തമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കാണിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള സമ്മര്‍ദ്ദമാണ് ബിജെപി നടത്തുന്നതെന്ന് കരുതുന്നു. ഇതിനായി ഗവര്‍ണറെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുക എന്ന തന്ത്രമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.


2014 ല്‍ മോഡി സര്‍ക്കാരാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന പി സദാശിവത്തെ ഗവര്‍ണരായി കേരളത്തിലേക്ക് കൊണ്ടുവന്നത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി സദാസിവത്തെ നിയമിച്ചതില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക കടുത്ത അതൃപ്തി അന്നേ ഉണ്ടായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ തന്ന രഹസ്യമായി സമ്മതിക്കുന്ന്ത.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ