General News

പരിയാരം മെഡിക്കല്‍ കോളെജിലെ ആംബുലന്‍സ് തകര്‍ത്തത് ആര്‍എസ്എസ് -സിസിടിവി ദൃശ്യങ്ങള്‍ ജയരാജന്‍ പുറത്തു വിട്ടു

Sun, May 14, 2017

Arabianewspaper 442
ആംബുലന്‍സ് തകര്‍ത്തത് ആര്‍എസ്എസ് -സിസിടിവി ദൃശ്യങ്ങള്‍ ജയരാജന്‍ പുറത്തു വിട്ടു

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് തകര്‍ത്തത് അര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടു.


കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജുവിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടു വന്ന പരിയാരം മെഡിക്കല്‍ കോളേജിലെത്തുകയും പാര്‍ക്കു ചെയ്തിരുന്ന ആംബുലന്‍സ് കല്ലെറിഞ്ഞും മറ്റു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്.


ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.


ചൂരക്കാട് ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നുവെന്ന ആരോപിച്ച് ബിജെപി സംസ്ഥന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വീഡിയോ പുറത്തു വിട്ടിരുന്നു. എന്നാല്‍, ഇത് മുമ്പെങ്ങോ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട വിഡീയോയാണെന്ന് പി ജയരാജന്‍ വ്യക്തമാകികിയിരുന്നു.


കണ്ണൂുരില്‍ സമാധാനാന്തരിക്ഷം പുനസ്ഥാപിക്കാന്‍ നടന്ന നീക്കങ്ങളെ അട്ടിമറിക്കുന്നതാണ് ഇതിനു ശേഷം നടന്ന രണ്ട് കൊലപാതകങ്ങള്‍ എന്ന് പൊതുവെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രണ്ട് കേസിലും പ്രകോപനം സൃഷ്ടിച്ചതും കൊലപാതകം നടത്തിയതും സിപിഎം തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ കൈ എടുത്ത യോഗത്തിനു ശേഷം അന്തരീക്ഷം വഷളാക്കുന്നത് ജില്ലയിലെ സിപിഎം നേതാക്കളാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്.


അതേസമയം, വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാനും ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാഴ്ത്തി ജില്ലയില്‍ സായുധ സേന നിയമം നടപ്പിലാക്കാനുള്ള നീിക്കങ്ങളുമാണ് ബിജെപി നടത്തുന്നതെന്നും സിപിഎംആരോപിക്കുന്നു. കണ്ണൂരിലെ കൊലപതാകത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനൊപ്പം ഇടതു ഘടക കക്ഷിയായ സിപിഐയും സിപിഎമ്മിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Tags : Kannur 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ