General News

ബിജു വധം : മൂന്നു പേര്‍ കൂടി പിടിയില്‍, മറ്റു പ്രതികളേയും തിരിച്ചറിഞ്ഞു

Sun, May 14, 2017

Arabianewspaper 409
ബിജു വധം :   മൂന്നു പേര്‍ കൂടി പിടിയില്‍, മറ്റു പ്രതികളേയും തിരിച്ചറിഞ്ഞു

പയ്യന്നൂരില്‍ കൊലചെയ്യപ്പെട്ട അര്‍എസ്എസ് നേതാവ് ചൂരക്കാട്ട് ബിജുവിനെ അക്രമിച്ച സംഘത്തിലെ ഏഴു പേരേയും പോലീസ് തിരിച്ചറിഞ്ഞു. മൂന്നു പേരെ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ഉടമയെ കണ്ടത്തിയിരുന്നു.


ഇദ്ദേഹത്തെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലപാതകികളെ കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ്. രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലാണ് കൊലപാതകം അരങ്ങേറിയത്.


രാമന്തളിയിലെ ബിനോയി എന്നയാളുടെ ഇന്നോവ കാര്‍ ഇവര്‍ വാടകയ്ക്ക് എടുത്തെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇന്നോവ കാര്‍ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.


സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഈ ഇന്നോവ കാര്‍ തിരിച്ചറിഞ്ഞിരുന്നു.

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ