General News

ഭിന്നലിംഗക്കാര്‍ക്ക് ജോലി: കൊച്ചി മെട്രോയുടെ നീക്കത്തെ പ്രശംസിച്ച് ലോക മാധ്യമങ്ങള്‍ മാതൃക പിന്തുടരേണ്ടത് ഇനി പിഎസ്എസിയും സര്‍ക്കാരും

Sun, May 14, 2017

Arabianewspaper 464
ഭിന്നലിംഗക്കാര്‍ക്ക് ജോലി: മാതൃക പിന്തുടരേണ്ടത്  ഇനി പിഎസ്എസിയും സര്‍ക്കാരും

കൊച്ചി മെട്രോയില്‍ 23 ഭിന്ന ലിംഗക്കാരെ ജോലിക്കായി നിയമിച്ച നടപടിയെ ലോക മാധ്യമങ്ങള്‍ പ്രശംസിച്ചു, ഭിന്ന ലിംഗക്കാരെ മുഖ്യധാരയിലെത്തിക്കാനും അവര്‍ക്ക് സമൂഹത്തിന്റെ അംഗീകാരം നേടിക്കൊടുക്കാനും ഇതു വഴി സഹായകരമാകുമെന്ന് ഇന്ത്യ സര്‍ക്കാരിനേയും കേരള സര്‍ക്കാരിനേയും അഭിനന്ദിച്ച് ഇവര്‍ പറയുന്നു,


തമിഴ് നാട്ടില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറേയും ജില്ലാ ഉച്ച ഭക്ഷണ കോര്‍ഡിനേറ്ററായും ഇതിനു മുമ്പ് ഭിന്നലിംഗക്കാരെ നിയമിച്ചിട്ടുണ്ട്. 2016 ജൂലൈയില്‍ തമിഴ് നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപി തിരുച്ചി ശ്ിവ പാര്‍ലമെന്റില്‍ കൊണ്ടു വന്ന സ്വകാര്യ ബില്ലായ ഭിന്ന ലിംഗ അവകാശ ബില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം ഇന്ത്യയില്‍ നടപ്പാക്കുന്നത്.


ഇന്ത്യയില്‍ ബീഹാറിലാണ് ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി സംവരണം ഏര്‍പ്പെടുത്തിയത്. രാജ്യാന്തര ഭിന്നലിംഗ ദിനത്തില്‍ 2016 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ഭിന്നലിംഗക്കാരെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് സാധ്യമാക്കിയത്. കേന്ദ്ര സര്‍ക്കാരും ഭിന്ന ശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് ജോലി സംവരണത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്. തമിഴ് ചാനലായ ലോട്ടസ് ടിവി ഭിന്നലിംഗക്കാരിയായ വാര്‍ത്താ അവതരികയെ നിയമിച്ചതും വാര്‍ത്തയായിരുന്നു. പശ്ചിം ബംഗാളില്‍ സിവിക് പോലീസ് വോളണ്ടിയര്‍മാരായി ഭിന്നലിംഗക്കാരെ നിയമിച്ചിട്ടുണ്ട്.


അതേസമയം, ഭിന്നലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുന്നത് പോയിട്ട് ജോലിക്ക് നിയമിക്കുന്നതിന് പോലും സാധ്യതയില്ലെന്ന് കേരള പിഎസ് സിയ്‌ക്കെതിരെ മനുഷ്യവകാശ കമ്മീഷന്  കേസ് ഫയല്‍ ചെയ്ത എംഎസ് സി ബിരുദ ധാരിയായ ബിനു ബോസ് പറയുന്നു. പിഎസ് സിയില്‍ നിന്നും ജോലിക്ക് നിയമന ഇത്തരവ് ലഭിച്ചിട്ടും ജോലി ലഭിക്കാത്തത് താന്‍ ഭിന്നലിംഗത്തില്‍പ്പെട്ടതാണെന്ന് അറിയിച്ചതോടെയാണ്. നിലവിലെ നിയമത്തില്‍ ഇതിനുള്ള പ്രൊവിഷനില്ലെന്നായിരുന്നു പിഎസ്എസിയുടെ ഉത്തരവ്. 2016 ഡിസംബറിലാണ് ഈ ഉത്തരവ് ലഭിച്ചത്. തമിഴ്‌നാട്ടിലും ആന്ധ്രയിലും നിയമനിര്‍മാണം നടത്തി കഴിഞ്ഞു. കേന്ദ്ര പിഎസ് സിയും ഇതിനുള്ള അനൂകൂല നയം സ്വീകരിച്ചിട്ടും കേരള പിഎസ്എസിയും സര്‍ക്കാരും ിയമസഭയും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു.


ലിംഗ നീതിക്കായി ലോകമെമ്പാടും നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇത് ശക്തി പകരുമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന്‍ പറയുന്നു,. റെയില്‍ വേസ്റ്റേഷനിലും ട്രെയിനിലും ഭിക്ഷയാചിച്ച സമൂഹത്തിലെ പ്രതിനിധികള്‍ക്ക് മെട്രോയിലെ ജോലി നല്‍കുന്നത് വലിയൊരു അംഗീകാരമാണ്.


കേന്ദ്ര-കേരള സര്‍ക്കാര്‍ 50: 50 സംരഭമായ കൊച്ചി മെട്രോ ഡെല്‍ഹി മെട്രോ കോര്‍പറേഷന്‍ സാരഥി ഇ ശ്രീധരന്റെ മേല്‍ നോട്ടത്തിലാണ് പൂര്‍ത്തിയാക്കിയത്. 500 കോടി സര്‍ക്കാരിലേക്ക് തിരിച്ചടച്ചു കൊണ്ടാണ് മെട്രോ മാന്‍ എന്നറിയപ്പെടുന്ന ശ്രീധരന്‍ നിശ്ചിത സമയത്തിനു മുമ്പ് മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കുകുയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി കൊച്ചിന്‍ മെട്രോ കോര്‍പറേഷന്‍ ഭിന്നലിംഗക്കാരെ നിയമിച്ചത്.

Tags :  
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ