Sports News

ഐപിഎല്‍ : പ്ലേ ഓഫിലെത്താന്‍ പഞ്ചാബും പൂനെയം കൊമ്പു കോര്‍ക്കുന്നു

Sun, May 14, 2017

Arabianewspaper 437
ഐപിഎല്‍ : പ്ലേ ഓഫിലെത്താന്‍ പഞ്ചാബും പൂനെയം കൊമ്പു കോര്‍ക്കുന്നു

ഐപിഎല്ലില്‍ ചാമ്പ്യന്‍മാരെ നിശ്ചിയിക്കുന്നതിലേക്കുള്ള അടുത്ത കടമ്പയായ പ്ലേ ഓഫിലെത്താന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബും, പുനെ സൂപ്പര്‍ ജെയന്‍സും മത്സരത്തിലാണ്.


മികച്ച വിജയങ്ങളോടെ മുംബൈ ഇന്ത്യന്‍സും, സണ്‍റൈസേഴ്‌സ് ഹൈദരബാദും, കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സും പ്ലേ ഓഫിനു യോഗ്യത നേടിക്കഴിഞ്ഞു. പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കാനാണ് ഇനി മത്സരങ്ങള്‍ കാത്തിരിക്കുന്നത്.


പരിചയസമ്പന്നനായ മഹേന്ദ്ര സിംഗ് ധോണിയുള്‍പ്പെടുന്ന സ്മിത്ത് നയിക്കുന്ന പൂനെ ടീമിന് പ്ലേ ഓഫ് സാധ്യത കൂടുതാലായിട്ടുണ്ട്. എന്നാലും മാക്‌സെല്‍ നയിക്കുന്ന കിംഗ്‌സ് ഇലന്‍ പഞ്ചാബിനും അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള അവസരം ഉണ്ട്.


ഇരുവരും തമ്മില്‍ ഇന്ന് നടക്കുന്ന മത്സരം മിനി ഫൈനലാകാനാണ് സാദ്ധ്യത. 13 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണ് പുനെയ്ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ പൂനെ പ്ലേ ഓഫില്‍ കയറുന്നത് രണ്ടാം സ്ഥാനക്കാരായിട്ടാകും.

Tags : IPL 10 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ