General News

അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

Sun, May 14, 2017

Arabianewspaper 467
അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണം:  നിരവധി പേര്‍ക്ക് പരിക്ക്

ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ പരസ്പരാക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് പിഞ്ചു ബാലിക ഉള്‍പ്പടെ രണ്ടു സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക് പൗരന്‍മാരായ ആറു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.


ഇന്ത്യ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു,. അതിര്‍ത്തിയിലെ ആക്രമണം തുടര്‍ന്നാല്‍ തെറ്റായ കണക്കൂ കൂട്ടലായിരിക്കുമെന്നും കനത്ത തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നും പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി.. ഇതിനു പിന്നാലെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരു്ന്നു.


ഇന്ത്യന്‍ അംബസാഡറെ വിളിച്ചു വരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു അതേസമയം, പാക്കിസ്ഥാനാണ് അതിര്‍ത്തിയില്‍ പ്രകേപനം നടത്തുന്നതെന്ന് ഇന്ത്യ അരോപിച്ചു, ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.


ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റതായി പാക്കിസ്ഥാന്‍ അറിയിച്ചു. മൂന്നു ദിവസം മുമ്പ് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മൂന്നു സാധാരണ്ക്കാരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


എന്നാല്‍, ഇന്ത്യയുടെ ഭാഗത്തേക്ക് പാക്കിസ്ഥാന്‍ നടത്തുന്ന ഷെല്ലാക്രമണം മൂലം വിവിധ വില്ലേജുകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആയിരത്തോളം ഗ്രാമീണരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. രജൗരി മേഖലയില്‍ നിന്നാണ് കൂടുതല്‍ പേരെ ഒഴിപ്പിച്ചത്. ഇന്നു രാവിലെ 6.45 നാണ് പാക്കിസ്ഥാന്‍ വെടിവെപ്പ് ആരംഭിച്ചത്.


അതിനിടെ കാശ്മീരില്‍ ഇന്ത്യ അതിരുകള്‍ പുനര്‍ നിശ്ചയിക്കുകയാണെന്ന് കാണിച്ച് പാക്കിസ്ഥാന്‍ ഐക്യ രാഷ്ട്ര സഭയ്ക്ക കത്തെഴുതി. മെയ് ഒന്നിന് ഇന്ത്യയുടെ രണ്ട് സൈനികരുടെ മൃതദേഹം വികൃതമാക്കിയതിനു പിന്നാലെ അതിര്‍ത്തി സംഘര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ