General News

കണ്ണൂര്‍ അക്രമം; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ ഇടപെടുന്നു

Sat, May 13, 2017

Arabianewspaper 740
കണ്ണൂര്‍ അക്രമം;  ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ ഇടപെടുന്നു

കണ്ണൂരില്‍ കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും ഒരു ഇര കൂടി വെള്ളിയാഴ്ച സൃഷ്ടിക്കപ്പെട്ടു. മുറിവുണങ്ങാത്ത വ്രണമായി ഈ ജില്ല മാറിയത് കേരള ജനതയെ വേദനിപ്പിക്കുന്നതാണ്.


കണ്ണൂര്‍ ജില്ലയുടെ കൊലക്കത്തി രാഷ്ട്രീയത്തിന് പുതിയ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ വീണ്ടും ജീവന്‍ വെച്ചു, ഒരോ മാസവും ഒരോ ജീവനെടുത്തുകൊണ്ടാണിത് അരങ്ങേറുന്നത്.


ഒരു വശത്ത് സിപിഎം ആണ് മറുവശത്ത് ആര്‍എസ്എസ്-ബിജെപിയും. പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജു (34) ആണ് സിപിഎം പ്രവര്‍ത്തകരെന്ന് കരുതുന്നവരുടെ ആക്രമണത്തിന് ഇരയായത്.


സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചപ്പോള്‍ ഗവര്‍ണര്‍ പി സദാശിവം വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. രാവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സംഘവും ഗവര്‍ണറെ കണ്ട് നിവേദനം സമര്‍പ്പിച്ചു, ഇതിനു തൊട്ടു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.


കണ്ണൂരില്‍ ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നപ്പോള്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നത്. കണ്ണൂരില്‍ സായുധ സേനയെ വിന്യസിക്കണമെന്ന ആവശ്യമാണ് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്‌സ എന്ന സായുധ സേന നിയമം നടപ്പിലാക്കണമെന്നും ബിജെപിയുടെ ആവശ്യത്തില്‍ ഉണ്ട്. ക്രമസമാധാന പാലനം ആഭ്യന്തര വകുപ്പിന് കഴിയുന്നില്ലെന്നും സായുധ സേനയെ ജില്ലയില്‍ വിന്യസിക്കുക മാത്രമാണ് പോംവഴിയെന്നും ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു.


കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നതെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി. ഇതില്‍ പതിമൂന്നു പേരും ബിജെപി പ്രവര്‍ത്തകരാണെന്നും നേതാക്കള്‍ പറഞ്ഞു,


 

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ