Entertainment News

ഷുവായ് ജിയാവോ ബാബ ചൈനയെ ഇളക്കി മറിച്ചു

Sat, May 13, 2017

Arabianewspaper 1564
ഷുവായ് ജിയാവോ ബാബ ചൈനയെ ഇളക്കി മറിച്ചു

ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ബോക്‌സ് ഓഫീസ് പണം വാരിപടങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ദംഗല്‍ ചൈനയിലും തരംഗമായി. ആമീര്‍ ഖാന്റെ ചിത്രങ്ങള്‍ ചൈനയില്‍ നിന്നും ഇതിനു മുമ്പ്രും പണം വാരിയിട്ടുണ്ട്.


3 ഇഡിയറ്റ്‌സ്, പികെ എന്നിവയും പണം വാരിയിരുന്നു. ഗുസ്തിക്കടുംബത്തിന്റെ കഥയായതിനാല്‍ ചൈനക്കാര്‍ക്ക് ഇതും നന്നേ ബോധിച്ചു,


വര്‍ഷത്തില്‍ 34 വിദേശ സിനിമകള്‍ മാത്രം റിലീസ് ചെയ്യപ്പെടുന്നതിനാല്‍ വളരെ താമസിച്ചു മാത്രമാണ് ബോളിവുഡ് ചിത്രങ്ങള്‍ക്ക് റിലീസിന് അവസരം ലഭിക്കുന്നത്. ഇന്ത്യയില്‍, 9000 റീലീസ് തീയ്യറ്ററുകള്‍ ഉള്ളപ്പോള്‍ ചൈനയില്‍ 20,000 തീയ്യറ്ററുകളാണ് ഉള്ളത്.


ദംഹല്‍ ഇന്ത്യയില്‍ രിലീസ് ചെയ്ത ശേഷം ആറു മാസമായപ്പോഴാണ് ചൈനയില്‍ 9000 തീയ്യറ്ററുകളില്‍ റിലീ്‌സ് ചെയ്തത്. മൂന്നു നാലു ദിവസം കൊണ്ട് 200 കോടിയോളം നേടി. തായ് വാനിിലും 20 കോടി നേടി.


750 കോടി ഇന്ത്യയില്‍ നേടിയ ദംഗല്‍ ഇതോടെ ആയിരം കടന്നു. ബാഹുബലിക്ക് പിന്നാലെ ദംഗലും ആയിരം കോടി ക്ലബില്‍ എത്തിയത് ഇന്ത്യന്‍ സിനിമയുടെ പുതിയ വിജയഗാഥയായി.


ബാഹുബലി അതേസമയം, 1,500 കോടിയിലേക്ക് എത്തുകയാണ്. പത്തു ദിവസം കൊണ്ട് ആയിരം കോടി നേടിയ ബാഹുബലി രണ്ടായിരം കോടി കളക്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ബാഹുബലി ഒന്നാം ഭാഗം ചൈനയില്‍ റിലീസ് ചെയ്തിരുന്നുവെങ്കിലും ബോക്‌സ് ഓപീസില്‍ കാര്യമായ വിജയം നേടിയില്ല.


എന്നാല്‍, രണ്ടാം ഭാഗത്തിന് ലഭിച്ച വാര്‍ത്താ പ്രാധാന്യം ഇക്കുറി ഗുണമാകുമെന്നാണ് ബാഹുബലി നിര്‍മാതാക്കള്‍ കരുതുന്നത്. ജൂണിലാകും ബാഹുൂബലി രണ്ട് ചൈനയില്‍ എത്തുക.


500 കോടി രൂപ കൂടി വാരിയാല്‍ ബാഹുബലി രണ്ടായിരം കോടിയിലെത്തുമെന്നാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ