General News

ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

Sat, May 13, 2017

Arabianewspaper 478
ചെല്‍സി പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരിടം നേടി. വെസ്റ്റ് ബ്രോംവിച് ആല്‍ബിയനിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ചെല്‍സി ചാമ്പ്യന്‍ പട്ടം നേടുകയായിരുന്നു.


ചെല്‍സിയുടെ അഞ്ചാം കിരീടനേട്ടമാണിത്. പകരക്കാരനായി ഇറങ്ങിയ മിച്ചി ബാട്‌സായി കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ നിര്‍ണായക ഗോള്‍ നേടുകയായിരുന്നു.


കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ചെല്‍സ കാഴചവെച്ചത്. പത്താം സ്ഥാനത്തായിരുന്നു കഴിഞ്ഞ വര്‍ഷം 2015 ല്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയ ശേഷം തൊട്ടടുത്ത വര്‍ഷമാണ് ചെല്‍സി പത്താം സ്ഥാനത്തായത്. 38 മത്സരങ്ങളില്‍ 12 വിജയവും 12 തോല്‍വിയും 14 സമനിലയുമാണ് നിലവിലെ ചാമ്പ്യന്‍മാരായി കളിക്കിറങ്ങിയ ചെല്‍സിയ്ക്ക ലഭിച്ചത്.


ഇക്കുറി 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 28 വിജയവും മൂന്നു സമനിലയും അഞ്ചു തോല്‍വികളും മാത്രമാണ് ചെല്‍സി കാഴ്ചവെച്ചത്.


പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനക്കാരായ ടൊട്ടെന്‍ഹാമും മൂന്നാം സ്ഥാനക്കാരായ ലിവര്‍പൂളും ചെല്‍സിയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിലെത്തി.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ