General News

വീണ്ടും രാഷ്ട്രീയ കൊലപാതകം : കണ്ണൂരില്‍ ഹര്‍ത്താല്‍

Sat, May 13, 2017

Arabianewspaper 578
വീണ്ടും രാഷ്ട്രീയ കൊലപാതകം : കണ്ണൂരില്‍ ഹര്‍ത്താല്‍

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രതിഷേധ ഹര്‍ത്താല്‍. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ്.


പയ്യന്നൂരിലാണ് വെള്ളിയാഴ്ച ബിജു എന്ന ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരു സംഘമാളുകള്‍ വെട്ടിക്കൊന്നത്. പെയിന്റിംഗ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്ത് പതിയിരുന്ന ഒരു സംഘമാളുകള്‍ ബിജുവിനെ വെട്ടിക്കൊന്നത്. പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പ്രതിയാണ് ബിജു,.


സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിക്കുന്നു. എന്നാല്‍, ഇത് സിപിഎം നിഷേധിച്ചു, പോലീസ് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ വന്‍ സുരക്ഷാ സന്നാഹം പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ