General News

നൂറോളം രാജ്യങ്ങളില്‍ ഒരേ സമയം സൈബര്‍ ആക്രമണം

Sat, May 13, 2017

Arabianewspaper 718
നൂറോളം രാജ്യങ്ങളില്‍ ഒരേ സമയം സൈബര്‍ ആക്രമണം

സൈബര്‍ രംഗത്തെ ബ്ലാക് മെയിലിംഗ് സംഘത്തിന്റെ നേതൃത്വത്തില്‍ ലോകത്തെ നൂറോളം രാജ്യങ്ങളില്‍ ഒരേ സമയം സൈബര്‍ ആക്രമണം. വിലപിടിച്ച രേഖകള്‍ തട്ടിയെടുത്ത ശേഷം ഇത് തിരികെ നല്‍കാന്‍ പണം ആവശ്യപ്പെട്ട ഇവര്‍ പല രാജ്യങ്ങളേയും മുള്‍ മുനയില്‍ നിര്‍ത്തി. ബ്രിട്ടനിലെ ആശുപത്രി ശൃംഖലകളെ ആക്രമിച്ചത് ഇവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു,.


യൂറോപ്പ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളിലാണ് വ്യാപക സൈബര്‍ ആക്രമണം അരങ്ങേറിയത്. ഇവിടങ്ങളിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളെ പോലും ഈ ആക്രമണം ബാധിച്ചു.


റാന്‍സംവെയര്‍ എന്ന ആക്രമണശൈലിയാണ് ഇത്. അമേരിക്ക, റഷ്യ, ചൈന, യുകെ എന്നിവടങ്ങളിലെല്ലാം ആക്രമമണം നത്തിയത്.യ ഒരു ഫയലിന് 300 ഡോളര്‍ വരെ ഇവര്‍ ആവശ്യപ്പെട്ടു.


ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. ബിറ്റ് കോയിന്‍ ആയതിനാല്‍ പണം വാങ്ങിയത് ആരെന്ന് തിരിച്ചറിയാന്‍ കഴിയില്ല. സൈബര്‍ ആക്രമണത്തിന് ശേഷം വന്‍ തോതില്‍ ബിറ്റ കോയിന്‍ ഇടപാട് നടന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.


അമേരിക്കയുടെ സ്‌പൈ ടൂളുകള്‍ തട്ടിയെടുത്തവരാണ് ഈ സംവിധാനത്തിലൂടെ രേഖകള്‍ കവര്‍ന്നത്. എന്‍എസ്എ ഉപയോഗിച്ചു വന്നിരുന്ന സൈബര്‍ രഹസ്യങ്ങള്‍ ചോര്‍ത്തല്‍ സോഫ്ട് വെയറായ എറ്റേണല്‍ ബ്ലൂ അടിച്ചു മാറ്റിയാണ് അമേരിക്കയുടെയും മറ്റ് രാജ്യങ്ങളിലേയും വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയത്.


മൈക്രോ സോഫ്ടിന്റെ വിന്‍ഡോസിലെ സുരക്ഷാ പഴുത് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Tags : cyberattack 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ