General News

മോഡി ലങ്കയില്‍, ചൈനീസ് മുങ്ങിക്കപ്പലിന് നങ്കൂരമിടാന്‍ അനുമതിയില്ല

Fri, May 12, 2017

Arabianewspaper 903
മോഡി ലങ്കയില്‍, ചൈനീസ് മുങ്ങിക്കപ്പലിന് നങ്കൂരമിടാന്‍ അനുമതിയില്ല

തങ്ങളുടെ മുങ്ങിക്കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനും മറ്റുമായി നങ്കൂരമിടാന്‍ അനുമതി ചോദിച്ച ചൈനയ്ക്ക് ശ്രീലങ്കയുടെ നിഷേധ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്ക സന്ദര്‍ശിക്കുന്ന വേളയിലാണ് ചൈനയുടെ അഭ്യര്‍ത്ഥന എത്തിയത്.


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തുമ്പോള്‍ തങ്ങളുടെ മുങ്ങിക്കപ്പലുകള്‍ക്ക് നങ്കൂരമിിടാനും ഇന്ധനം നിറയ്ക്കാനും എപ്പോഴും അനുമതി വേണമെന്ന അഭ്യര്‍ത്ഥനയാണ് ചൈന ലങ്കയ്ക്ക് മുന്നില്‍ വെച്ചത്.


ഈ മാസം തങ്ങളുടെ മുങ്ങിക്കപ്പല്‍ എത്തുമെന്നും അനുമതി വേണമെന്നും ഇതില്‍ സൂചിപ്പിക്കുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോഡി എത്തിയ വേളയിലാണ് ചൈനയുടെ അഭ്യാര്‍ത്ഥന ശ്രീലങ്ക നിഷേധിച്ചത്.


മഹിന്ദ രാജപക്‌സെ അധികാരത്തില്‍ ഇരുന്നപ്പോള്‍ ശ്രീലങ്ക ചൈനയ്ക്ക് അനുമതി നല്‍കിയിരു്ന്നു. എന്നാല്‍, പുതിയ പ്രസിഡന്റ് അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഇന്ത്യയുമായി അടുത്ത സൗഹൃദമാണ് പുലര്‍ത്തി വന്നത്. അധികാരമേറ്റ മാസം തന്നെ പ്രസിഡന്റ് സിരിസേന ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ല്ങ്കയുടെ ചൈനീസ് നയത്തില്‍ ഇതോടെ മാറ്റം വന്നെന്ന് നയതന്ത്ര വിദഗ്ധര്‍ പറയുന്നു.


2014 ഒക്ടോബറില്‍ ചൈനീസ് മുങ്ങിക്കപ്പല്‍ കൊളംബോ തുറുമുഖത്ത് നങ്കൂരമിട്ടിരുന്നു. ഇന്ത്യ ഇതിനെ എതിര്‍ത്തെങ്കിലും മഹിന്ദ രാജപക്‌സെ വഴങ്ങിയിരുന്ന്ില്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചൈന ശ്രീലങ്കയില്‍ വന്‍ നിക്ഷേപങ്ങളാണ് നടത്തിയിരുന്നത്. വിമാനത്താവളങ്ങളും തുറുമുഖങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും ചൈനയുടെ സാമ്പത്തിക സഹായത്താലാണ് ലങ്ക പൂര്‍ത്തിയാക്കിയത്.


എന്നാല്‍, പുതിയ സര്‍ക്കാര്‍ വന്നതോടെ ഇന്ത്യയുമായി കുടുതല്‍ വ്യാപാര-വ്യവസായ ബന്ധം പുലര്‍ത്തുന്നതിന് മുന്നോട്ട് വരികയായിരുന്നു. ലങ്കയുടെ ചില തുറുമുഖങ്ങള്‍ ചൈനയ്ക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇതിനുള്ള അനുമതി നല്‍കുന്നത് വൈകിപ്പിച്ചു, ഇന്ത്യയാണ് ഇതിനു പിന്നിലെന്ന് ചൈന കരുതുന്നു.


പ്രധാന മന്ത്രിയായി അധികാരത്തിലേറിയ ശേഷം മോഡിയുടെ രണ്ടാം ലങ്ക സന്ദര്‍ശനമാണിത്.


Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ