General News

ഇന്ത്യയില്‍ പാക് ഭീകരസംഘടനകള്‍ ആക്രമണം തുടരും -യുഎസ്

Fri, May 12, 2017

Arabianewspaper 928
ഇന്ത്യയില്‍ പാക് ഭീകരസംഘടനകള്‍ ആക്രമണം തുടരും -യുഎസ്

പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഭീകരവാദികള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും കൂുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്. ഇന്ത്യ ആഗോളതലത്തില്‍ നേടുന്ന അംഗീകാരം പാക്കിസ്ഥാനെ അലോസരപ്പെടുത്തുന്നതായും അമേരിക്കയുമായി ഇന്ത്യ അടുത്ത ബന്ധം പുലര്‍ത്തുന്നതും പാക്കിസ്ഥാന് ആശങ്ക ഉണ്ക്കുന്നുണ്ടെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയും ഇന്ത്യ പ്രാദേശിക ശക്തിയായി വളരുകയും ചെയ്തിട്ടുണ്ട്. ചൈനയുടെ കുടുതല്‍ സഹകരണത്തിന് പാക്കിസ്ഥാനെ പ്രേരിപ്പിക്കുകയാണെന്നും പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് ചൈന അധികാരം സ്ഥാപിക്കുമെന്നും യുഎസ് പറയുന്നു.


 ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് പാക്കിസ്ഥാനാണെന്ന് യുഎസ് ഭരണകൂടം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്നും ബന്ധം ഇനിയും വഷളാകുമെന്നും യുഎസ് ഭരണ കൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് അരങ്ങേറുന്നത്. പഠഠന്‍ കോട്ട് സൈനിക ആക്രമണം നടത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രി ലാഹോറില്‍ ചെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റിനെ സന്ദര്‍ശിച്ച് സൗഹൃദ സംഭാഷണം നടത്തിയതിനു പിന്നാലെയാണ്. ഇതു തെളിയിക്കുന്നത് പാക്കിസ്ഥാനാണ് അയല്‍ രാജ്യവുമായുള്ള ബന്ധം വഷളാക്കിയതെന്നാണ്.


പാക്കിസ്ഥാനില്‍ ഭീകരര്‍ക്ക് സഹായമൊരുക്കുന്ന സൈനിക നേതൃത്വം താമസിയാതെ ഭീകരരുടെ കൈയ്യില്‍ നിന്നും തിരിച്ചടി നേരിടുമെന്നും ഭീകരവാദത്തെ നിയന്ത്രിക്കാന്‍ ഭരണ കൂടത്തിന് സാധിക്കുന്നില്ലെന്നും .യുഎസ് ചാര മേധാവി നല്‍കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.


ആഗോളതലത്തില്‍ ഭീകര പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിനു നല്‍കിയ വിശദീകരണ റിപ്പോര്‍ട്ടിലാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ കൂടിയായ ഡാനിയല്‍ കോട്‌സ് റിപ്പോര്‍ട്ട് നല്‍കിയത്.


ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാണ് പാക്കിസ്ഥാന്റെ നടപടികള്‍. ആണാവായുധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് പാക്കിസ്ഥാന്‍., ഭീകരരുടെ കൈവശം ഇത് എത്താനാണ് സാദ്ധ്യത.


അഫ്ഗാനിസ്ഥാനിലെ സുരക്ഷയില്‍ യുഎസിന് കടുത്ത ആശങ്കയുണ്ടെന്നും പാക്കിസ്ഥാന്റെ മണ്ണില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തകാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags : india 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ