Gulf News

നടന പ്രതിഭകളുടെ അപൂര്‍വ ഒത്തു ചേരലിന് വേദിയൊരുക്കി ലാസ്യ കലാസന്ധ്യ

Thu, May 11, 2017

Arabianewspaper 2760
അപൂര്‍വ ഒത്തു ചേരലിന് വേദിയൊരുക്കി ലാസ്യ കലാസന്ധ്യ

നൃത്തവേദിയില്‍ നിന്നും അകന്നു പോയ ഒരു കൂട്ടം കലാകാരികളെ വീണ്ടും അരങ്ങെത്തിക്കുകയാണ് പ്രമുഖ നര്‍ത്തകി കലാമണ്ഡലം ജിഷ സുമേഷ്. മലയാളത്തനിമയുടെ തനത് നടന വിഭാഗമായ മോഹിനിയാട്ടത്തിലൂടെ നൃത്ത വേദികയില്‍ ഒരിക്കല്‍ കുടി ചിലങ്കയണിഞ്ഞ് എത്തുകയാണ് ഇവര്‍. മെയ് 12 ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അജ്മാനിലെ കള്‍ച്ചര്‍ സെന്ററിലാണ് ലാസ്യ കലാ സന്ധ്യ അരങ്ങേറുന്നത്.


കലാ വേദിയില്‍ ഒരിക്കല്‍ നിറഞ്ഞു നിന്ന് പിന്നീട് ജീവിതത്തിനും തൊഴിലിനും വേണ്ടി വിഭിന്ന വഴിത്താരകളിലൂടെ മാറി സഞ്ചരിക്കേണ്ടി വന്നവരാണ് ഇവര്‍. ഇവരില്‍ അടങ്ങാതെ നിന്നിരുന്ന കലയോടുള്ള അഭിനിവേശവും അണയാതെ തെളിഞ്ഞു കത്തിയ പ്രതിഭാദീപവും ഒരിക്കല്‍ കൂടി അരങ്ങ് തേടിയെത്തുകയാണ്.
പതിവിലും തിളക്കത്തിലാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. എഞ്ചീനയര്‍മാര്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ള ഇവരുടെ സംഘത്തെ ഒരുമിപ്പിച്ചത് ജിഷ സുമേഷാണ്.


ഒന്‍വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമ ഗീതം എന്ന കവിതയുടെ നൃത്താവിഷ്‌കാരമാണ് ഇവര്‍ അരങ്ങെത്തിക്കുന്നത്.


പ്രവാസത്തിന്റെ പഴുത്ത മണല്‍പ്പരപ്പിലാണ് ഇവരുടെ നടന ചാരുത വീണ്ടും ചിലങ്കയണിയുന്നത്  കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ നടത്തുന്ന ലാസ്യകലാ സന്ധ്യക്ക് ചുക്കാന്‍ പിടിക്കുന്നത് കേരളീയം എന്ന സാംസ്‌കാരിക സംഘടനയുടെ അമരക്കാരന്‍ കുടിയായ ഭര്‍ത്താവ് സുമേഷ് സുന്ദറാണ്. കൂട്ടിന് ഇവരുടെ ചുണക്കുട്ടികളായ മക്കളും പിന്നെ, നൃത്ത അഭ്യാസത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളും ഉണ്ട്.  ജിഷയുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന അമ്പതോളം കുരുന്നു പ്രതിഭകളും തങ്ങളുടെ നടന വൈഭവം വേദിയില്‍ അവതരിപ്പിക്കും.


ജിഷ സുമേഷിന്റെ ഗുരു കലാമണ്ഡലം ലത ഇടവലതിനെ ആറാം വാര്‍ഷിഘോഷ ചടങ്ങില്‍ ആദരിക്കും. പ്രമുഖ ജീവചരിത്രകാരന്‍ ഡോ. അഭിലാഷ് പുതുകാടിനേയും സുധീഷ് ഗുരുവായുരിനേയും വേദിയില്‍ ആദരിക്കും. ഫ്യൂഷന്‍ ഇവന്റാസാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2605972യ055 93988261

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ