General News

എസ്ബിഐ എടിഎം ഫീസ് : കേരള സഹകരണ ബാങ്കിന് സമയമായി -കടകംപള്ളി

Thu, May 11, 2017

Arabianewspaper 987
കേരള സഹകരണ ബാങ്കിന് സമയമായി -കടകംപള്ളി

കേരള സഹകരണ ബാങ്കിന് സമയമായി എന്ന് സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍,. എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നതിന് ഒരോ തവണയും 25 രൂപ ഈടാക്കാനുള്ള എസ്ബിഐയുടെ തീരുമാനം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ പ്രതിഷേധവും ജനവികാരവും കണക്കിലെടുത്താണ് പിന്‍വലിച്ചതെന്നും മറ്റ് പലരീതിയിലും ഉപഭോക്താക്കളില്‍ നിന്ന് അനവശ്യമായി പണം ഈടാക്കുകയാണെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


എസ്ബിടിയും എസ്ബിയും തമ്മില്‍ ലയിപ്പിക്കാനുള്ളകേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സിപിഎം എതിര്‍ത്തപ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് പലരും ചോദിച്ചിരുന്നു. ലയന ശേഷമുള്ള എസ്ബിഐയുടെ തീരുമാനങ്ങളാണ് ഇതിനുള്ള ഉത്തരമെന്ന് കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു.


ബാങ്കിംഗ് മേഖലയെ സ്വകാര്യ കുത്തകള്‍ക്ക് അടിയറവ് വെയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നയം,. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ നടത്തിയ നീക്കങ്ങളെ ഇതുമായി കൂുട്ടിവായിക്കണം.


കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിനെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും കടകം പള്ളി പറഞ്ഞു.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ