General News

മായാവതിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പുറത്താക്കപ്പെട്ട നേതാവ്

Thu, May 11, 2017

Arabianewspaper 488
മായാവതിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പുറത്താക്കപ്പെട്ട നേതാവ്

ബിഎസ്പി അദ്ധ്യക്ഷ മായാവതിക്കെതിരെ താന്‍ വെളിപ്പെടുത്തലുകള്‍ താന്‍ നടത്തുമെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവ് നസീം സിദ്ദിഖി. ബിഎസ്പിയിലെ രണ്ടാമന്‍ എന്നറിയപ്പെട്ടിരുന്ന സിദ്ദിഖിയെ കഴിഞ്ഞ ദിവസം മായാവതി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കുകയായിരുന്നു.


അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് സിദ്ദിഖിയെ മായാവതി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മായാവതിയുടെ വിശ്വസ്തന്‍ എന്ന പേരിലാണ് സിദ്ദിഖി അറിയപ്പെട്ടിരുന്നത്.


എന്നാല്‍, ബിഎസ്പിയുടെ പേരില്‍ പണം വാങ്ങുന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മായാവതി സിദ്ധിഖിയേയും മകനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.


സിദ്ദിഖിക്ക് അനധികൃത സ്വത്ത് സമ്പാദ്യം ഉണ്ടെന്നും വെളിപ്പെടുത്താത്ത വസ്തുവകകള്‍ ഉള്ളതായി തെളിവു ലഭിച്ചെന്നും അനധികൃത അറവു ശാല ഉണ്ടെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ബിഎസ്പി അധികാരത്തില്‍ എത്തിയാല്‍ സഹായം തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരുടെ കയ്യില്‍ നിന്നും സിദ്ദിഖി പണം വാങ്ങിയെന്നും എന്നാല്‍, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇവരില്‍ പലരും പണം മടക്കി ചോദിച്ച് സിദ്ദിഖിയെ സമീപിച്ചതായും ബിഎസ്പി പറയുന്നു.


സിദ്ദിഖിയുടെ പേരിലുള്ള ബെനാമി വസ്തുക്കളും അടുത്തിടെ വിറ്റിരുന്നു. പാര്‍ട്ടിക്ക് ഫണ്ട് ഉണ്ടാക്കാനാണ് താന്‍ സ്വത്തുക്കള്‍ വില്‍ക്കുന്നതെന്ന് സിദ്ദിഖി പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 19 എംഎല്‍എമാരെ മാത്രമാണ് ബിഎസ്പിക്ക് ലഭിച്ചത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74 ലോക്‌സഭാ സീറ്റുകളില്‍ ഒന്നു പോലും നേനന്‍ ബിഎസ്പിക്ക് ആയിരുന്നില്ല.


സ്ഥാനാര്‍ത്ഥികളുടെ വിജയ സാധ്യത പരിഗണിച്ച് നിശ്ചയിക്കുന്നതിനു പകരം വില പേശി പണം വാങ്ങി ഒരോരുത്തര്‍ക്കും മത്സരിക്കാന്‍ സീറ്റുകള്‍ വീതിച്ച് നല്‍കിയെന്നാണ് ആരോപണം.


എന്നാല്‍ പാര്‍ട്ടിക്കു പുറത്തു നില്‍ക്കുന്ന സിദ്ദിഖി കുടുതല്‍ അപകടകാരിയാണെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. മായാവതിക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പറയുന്നത് ബ്ലാക് മെയിലിംഗ് തന്ത്രം മാത്രമാണെന്നും മറ്റു ചില നേതാക്കള്‍ പറയുന്നു.


 

Tags : Mayawati  BSP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ