Troll Today News

ഇന്നത്തെ ഇര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Thu, May 11, 2017

Arabianewspaper 2596
ഇന്നത്തെ ഇര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ക്ക് പതിവു പോലെ ലഭിച്ച ഇരയായിരുന്നു എസ്ബിഐ. എടിഎം ഉപയോഗിക്കുന്നതിന് പ്രതിമാസം ഉണ്ടായിരുന്ന നാല് സൗജന്യ ഇടപാടുകള്‍ എസ്ബിഐ എടുത്തു കളഞ്ഞതായി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ബ്രേക്കിംഗ് ന്യൂസ,് കണ്ട് പലര്‍ക്കും രോഷം അടക്കാനായില്ല.


ഒരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന വാര്‍ത്ത സാധാരണക്കാരും എസ്ബിഐ ഇടപാടുകാരുമായ നിരവധി പേരെ നോവിക്കുന്നതായി.


പ്രതിഷേധിക്കാനും മുഷ്ടി ചുരുട്ടാനും എന്നും മുന്നിലുള്ള മലയാളി ഇതിനും മുന്നിട്ടിറങ്ങി,. എസ്ബിഐക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ പെയ്തിറങ്ങി.


കാട്ടു കള്ളന്‍മാരെ തോല്‍പ്പിക്കുന്ന കൊള്ളയടിയാണ് എസ്ബിഐയുടേതെന്ന് മുഖ്യമധാര മാധ്യമങ്ങളും വിധിയെഴുതി. പക്ഷ, വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തന്നെ ഇതിനൊപ്പം എസ്ബിഐയുടെ സര്‍ക്കുലര്‍ നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് സര്‍ക്കുലര്‍ ഒന്നു മനസിരുത്തി വായിക്കാനുള്ള സാവകാശം പോലും കാട്ടിയില്ല. ദേശീയ ഇംഗ്ലീഷ് പത്രങ്ങളില്‍ വാര്‍ത്ത വന്ന ദി ഹിന്ദു ബിസിനസ് ലൈനും ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും കേരളത്തില്‍ നിന്നുള്ള വാര്‍ത്തയായാണ് ഇത് പ്രസിദ്ധികരിച്ചത്.


വാര്‍ത്താ അറിഞ്ഞ് പ്രതികരിച്ച കേരളത്തിലെ ധനമന്ത്രി തോമസ് ഐസകും പാലക്കാട് എംപിയായ എംബി രാജേഷും പ്രതികരണവുമായി രംഗത്ത് എത്തി. ഡിവൈഎഫഐ ബാങ്കിന്റെ സോണല്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.


എന്നാല്‍, കേരളത്തില്‍ മാത്രം എന്താണ് ഇത്രയും പ്രതിഷേധവും പുകിലും എന്ന് ആരാഞ്ഞപ്പോഴാണ് വാര്‍ത്ത മറ്റു ദേശീയ മാധ്യമങ്ങളിലൊന്നും ഇല്ലെന്ന് മനസിലായത്. 


എസ്ബിഐ ബഡി എന്ന മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് എടിഎം ല്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് 25 രൂപ ഈടാക്കുന്നതെന്ന് എസ്ബി ഐ വിശദീകരിച്ചു. എസ്ബിഐ ബഡി എന്ന വാലറ്റിലുള്ള പണം ഡിജിറ്റല്‍ ഇടപാടുകള്‍ക്കുല്‌ളതാണ്. ഇത് എടിഎം വഴി പിന്‍വലിക്കാനുള്ള സൗകര്യമാണ് എസ്ബിഐ ഇടപാടുകാര്‍ക്കായി ഒരുക്കിയത്.എസ്ബിഐ അല്പ നാളുകള്‍ക്ക് മുമ്പ് ഇറക്കിയ പുതുക്കിയ സര്‍ക്കുലറിലാണ ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് പലര്‍ക്കും മനസിലായി. സര്‍ക്കുലറിന്റെ ആദ്യ ഭാഗത്ത് പറയുന്ന 25 രൂപ സര്‍വ്വീസ് ചാര്‍ജ് എല്ലാവര്‍ക്കും ഉള്ളതല്ല. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ആദ്യ നാലു ഇടപാടുകള്‍ (എടിഎമ്മിലും ബാങ്കിലും) സൗജന്യമാണ്. പിന്നീടുള്ള ഒരോ ഇടപാടിനും പത്തു രൂപയാണ് ചാര്‍ജ്. മറ്റു ബാങ്കുകളുടെ ഏടിഎമ്മുകളില്‍ നിന്ന് എസ്ബിഐയുടെ കാര്‍ഡ് ഉപയോഗിച്ച പണം പിന്‍വലിക്കുമ്പോള്‍ സാജന്യ ഇടപാടു കഴിഞ്ഞുള്ളവയക്ക് 20 രൂപ ഈടാക്കും.


എന്നാല്‍, മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് തിരുത്താന്‍ തയ്യാറാകാതെ എസ്ബിഐ തിരുത്തി എന്നാണ് ചാനലുകള്‍ പിന്നീട് വാര്‍ത്ത നല്‍കിയത്.


ട്രോളുകള്‍ക്ക് പിന്നേയും പഞ്ഞമില്ലായിരുന്നു.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ