General News

എസ്ബിഐ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിഷേധം

Thu, May 11, 2017

Arabianewspaper 1223
എസ്ബിഐ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളെ  തുടര്‍ന്ന് പ്രതിഷേധം

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ പ്രതിഷേധം.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ എടിഎം ഇടപാടുകള്‍ക്കും 25 രൂപ വീതം സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന വാര്‍ത്തയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ബാങ്ക് നടത്തുന്നത് കൊള്ളയാണെന്നാണ് പലരും അഭിപ്രായപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ തിരുവനന്തപുരത്തെ സോണല്‍ ഓഫീസിലേക്ക് പ്രതിഷേധവുമായി തള്ളിക്കയറാന്‍ ശ്രമിച്ചു,.


ജൂണ്‍ ഒന്നു മുതല്‍ പുതിയ സര്‍വ്വീസ് ചാര്‍ജുകള്‍ നിലവില്‍ വരുമെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ എല്ലാ മാസവും നാല് സൗജന്യ പണം പിന്‍വലിക്കല്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിലോ, എടിഎമ്മുകളില്‍ നിന്നോ സൗജന്യമായി നാലു വട്ടം പണം പിന്‍വലിക്കാമെന്നും ഈ പരിധി കഴിഞ്ഞാല്‍ ഇടപാടുകാരില്‍ നിന്ന് 25 രൂപ വീതം ഈൗക്കുുമെന്നും സേവിംഗ് ബാങ്ക് അക്കൗണ്ടുകലില്‍ നിന്ന് 10 രൂപ വീതം ഒരോ ഇടപാടിനും ഈടാക്കുമെന്നും വിശദീകരിക്കുന്നുണ്ട്. ഇതിനു പുറമെ സര്‍വ്വീസ് ടാക്‌സ് രണ്ടര രൂപയും ഈടാക്കും.


സര്‍ക്കുലറിന്റെ തുടക്കത്തില്‍ 25 രൂപ ഈടാക്കുമെന്ന് പറഞിട്ടുള്ളത് പൊതുവെ എല്ലാവര്‍ക്കുമാണെന്ന ധാരണയിലാണ് പലരും പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍, സര്‍ക്കുലറിന്റെ രണ്ടാം പേജില്‍ ഇതിന് വിരുദ്ധമായാണ് വിശദമാക്കിയിരിക്കുന്നത്. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് കരുതുന്നു.


20 എണ്ണത്തില്‍ അധികമോ 5000 രൂപയില്‍ കൂുടതല്‍ മൂല്യമുള്ള മുഷിഞ്ഞ നോട്ടുകള്‍ മാറ്റുന്നതിന് രണ്ടു മുതല്‍ അഞ്ചു രൂപവരെ ഈടാക്കുമെന്നും സര്‍ക്കുലറില്‍ ഉണ്ട്.





Tags : SBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ