General News

ഗാന്ധിജിയുടെ ചെറുമകന്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി, മീരാ കുമാറിനും സാദ്ധ്യത, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മര്‍മു?

Thu, May 11, 2017

Arabianewspaper 996
ഗാന്ധിജിയുടെ ചെറുമകന്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി, മീരാ കുമാറിനും സാദ്ധ്യത

മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാലകൃഷ്ണ ഗാന്ധിയെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. സ്ഥാനാര്‍ത്ഥി തങ്ങളുടെ പാര്‍ട്ടിക്കാരനാകണമെന്നില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് പൊതു സ്ഥാനാര്‍ത്ഥിയായി ഗോപാല കൃഷ്ണ ഗാന്ധിയെ നിര്‍ദ്ദേശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കുന്നത്.


പശ്ചിമ ബംഗാളിലെ മുന്‍ ഗവര്‍ണറായിരുന്ന ഗോപാല കൃഷ്ണ ഗാന്ധിയെ നിര്‍ദ്ദേശിക്കുക വഴി പരമാവധി പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ട് നേടുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തന്ത്രം. പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ ഇതിനായി സമീപിച്ചതായി ഗോപാലകൃഷ്ണ ഗാന്ധി അറിയിച്ചു,. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, സിപിഎം നേതാവ് സീതാറാം .യെച്ചൂരി എന്നിവര്‍ തന്നോട് സംസാരിച്ചതായാണ് ഗോപാലകൃഷ്ണ ഗാന്ധി വെളിപ്പെടുത്തിയത്. അതേസമയം, ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാറിന്റെ പേര് കോണ്‍ഗ്രസിലെ ചില അംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


ദ്രൗപതി മര്‍മു രംഗത്ത് എത്തിയാല്‍ ദലിത് നേതാവായ മീരാ കുമാറിനെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെടുന്നത്.


ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന.


ഭരണ കക്ഷിയായ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മര്‍മുവിനെ എന്‍ഡിഎ ഘടക കക്ഷികള്‍ അംഗികരിക്കുമെന്നാണ് സൂചന. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി , സുഷമ സ്വരാജ് എന്നിവരുടെ പേരുകള്‍ ബിജെപിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവായ മര്‍മുവിനെ നിര്‍ദ്ദേശിക്കുക വഴി അടുത്ത വര്‍ഷം നടക്കുന്ന ഒഡീഷ നിയമ സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കണക്കു കൂട്ടലുും ഒഡീഷയിലെ ഭരണ കക്ഷിയും പ്രതിപക്ഷത്തു നിലയുറപ്പിച്ചിട്ടുള്ളതുമായ ബിജു ജനതാ ദളിന്റെ വോട്ടുകള്‍ ഉറപ്പിക്കാമെന്നും ബിജെപി കണക്കു കൂട്ടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ