General News

ഉത്തരവ് റദ്ദാക്കണമെന്ന് സുപ്രീം കോടതിയോട് കര്‍ണന്‍

Thu, May 11, 2017

Arabianewspaper 1224
ഉത്തരവ് റദ്ദാക്കണമെന്ന്  സുപ്രീം കോടതിയോട് കര്‍ണന്‍

കോടതി അലക്ഷ്യ കേസില്‍ ആറുമാസം തടവിന് ശിക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയുമായി ജസ്റ്റീസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ . താന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ചെന്നൈയില്‍ തന്നെ താന്‍ ഉണ്ടെന്നും കര്‍ണന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അറിയിച്ചു,.


സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ബംഗാള്‍ പോലീസ് ജസ്റ്റീസ് കര്‍ണനെ അറസ്റ്റു ചെയ്യാന്‍ അദ്ദേഹത്തിന്റെ കൊല്‍ക്കൊത്തയിലെ വസതിയിലും പിന്നീട് ചെന്നൈയിലെത്തിയെന്ന് അറിഞ്ഞ് അവിടെ കര്‍ണന്‍ താമസിച്ചിരുന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും എത്തി.


എന്നാല്‍, കര്‍ണന്‍ ആന്ധ്രയിലെ തിരുപ്പതിക്ക് അടുത്തുള്ള കാളഹസ്തിയില്‍ ഉള്ളതായാണ് വിവരം ലഭിച്ചിരുന്നത്. വിധി ഉടന്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി ഉത്തരവ് ഉള്ളതിനാല്‍ കര്‍ണനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന സൂചനകളാണ് ലഭിച്ചിരുന്നത്.


സുപ്രീം കോടതി ജഡ്ജിമാര്‍ അഴിമതിക്കാരണെന്ന പ്രസ്താവന നടത്തിയതാണ് കര്‍ണനെ കോടതിയലക്ഷ്യ കേസില്‍ പെടുത്തിയത്. കേസ് എടുത്ത സുപ്രീിം കോടതി ജഡ്ജിമാര്‍ക്കെതിരെ കര്‍ണനും കേസ് എടുത്തു. കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അദ്ദേഹത്തെ പ്രകോപിതനാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അടക്കം ഏഴു ജഡ്ജിമാര്‍ക്ക് ദലിത് പീഡന നിയമ പ്രകാരം അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ച കര്‍ണനെതിരെ തൊട്ടു പിറ്റേന്ന് തന്നെ സുപീ്രം കോടതി ആറുമാസം തടവിന് ശിക്ഷിക്കുകയായിരുന്നു.


എന്നാല്‍, സിറ്റിംഗ് ജഡ്ജിക്കെതിരെ ഇത്തരം കേസ് എടുക്കാനോ ശിക്ഷ വിധിക്കാനോ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന വാദമാണ് കര്‍ണനും ചില നിയമ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയത്. കര്‍ണന്‍ പാര്‍ലമെന്റിനേയോ, രാഷ്ട്രപതിയോ സമീപിക്കണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ തന്നെ സമീപിച്ച സ്ഥിതിക്ക് ഇവര്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പര്യവസാനിക്കുമെന്നു കരുതുന്നവരും ഉണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ