General News

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മയക്കു മരുന്നു വേട്ട

Wed, May 10, 2017

Arabianewspaper 1054
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മയക്കു മരുന്നു വേട്ട

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്ത നാവിക സേന നടത്തിയ റെയ്ഡില്‍ 220 മില്യണ്‍ ഡോളറിന്റെ മയക്കു മരുന്നു പിടികൂടി. ന്യൂസിലാന്‍ഡ് എയര്‍ ഫോഴ്‌സിന്റെ ഒറിയോണ്‍ നിരീക്ഷണ വിമാനമാണ് രണ്ടു ബോട്ടുകള്‍ കണ്ടെത്തിയത്.


സസൂക്ഷമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ സമുദ്രത്തില്‍ തമ്പടിച്ചിരുന്ന സംയുക്ത നാവിക ദൗത്യ സേന ഇവരെ പിടികൂടുകയായിരുന്നു. രാജ്യാന്തര തലത്തില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് പുറം കടലില്‍ നിന്നും കൈമാറ്റം ചെയ്യുന്ന സംഘത്തെയാണ് കണ്ടെത്തിയത്. ആഫ്രിക്ക. യൂറോപ്പ് എന്നിവടങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മയക്കു മരുന്നാണ് പിടികൂടിയത്. 400 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്.


ഇത്രയും വലിയ മയക്കു മരുന്നു ശേഖരം പിടികൂടുന്നത് തന്നെ ആദ്യമാണ്. ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന് കരുതുന്നു. ഫണ്ട് സ്വരൂപിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ചില സംഘടനകള്‍ നടത്തുന്നതായി വിവരം ലഭിച്ചിരുന്നു.

Tags : heroin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ