General News

46 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പാക്കിസ്ഥാനെതിരെ രാജ്യാന്തര കോടതിയില്‍

Wed, May 10, 2017

Arabianewspaper 991
46 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ പാക്കിസ്ഥാനെതിരെ രാജ്യാന്തര കോടതിയില്‍

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വിഷയങ്ങള്‍ എല്ലാം ഉഭയ കക്ഷി വിഷയമാണെന്നും ഇതില്‍ രാദജ്യാന്ത്ര സമൂഹം ഇടപേടേണ്ടെന്നുമുള്ള നയമാണ് ഇന്ത്യ പതിറ്റാണ്ടുകളായി തുടര്‍ന്ന് പോന്നിരുന്നത്.


പാക്കിസ്ഥാനുമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ഇന്ത്യ മൂന്നാം കക്ഷി ഇടപെടല്‍ ഇല്ലാതെ പ്രശ്‌നപരിഹാരം തേടുകയായിരുന്നു. എന്നാല്‍, ചാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ പിടികൂടിയ വ്യാപാരിയായ കുല്‍ഭൂഷന്‍ ജാദവിനെ തൂക്കിലേറ്റാന്‍ വിധിച്ച സംഭവത്തില്‍ ഇന്ത്യ പലവട്ടം പാക്കിസ്ഥാനെ സമീപിച്ചു.


കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ വെയ്ക്കാനും കോണ്‍സുലാര്‍ സേവനം നല്‍കാനും ഇന്ത്യ ആവശ്യപ്പെട്ടെപ്പോള്‍ പാക്കിസ്ഥാന്‍ നിഷേധ ഭാവമാണ് പുലര്‍ത്തിയത്.


വിചാരണ നടത്തിയെന്ന് പറയുന്ന പാക്കിസ്ഥാനോട് ഇതിന്റേ രേഖകള്‍ ആവശ്യപ്പെട്ടപ്പോഴും മറുപടി നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചത്.


ഇന്ത്യയുടെ ഹര്‍ജി സ്വീകരിച്ച കോടതി വധശിക്ഷ സ്റ്റേ ചെയ്തു. വിയന്ന കരാറിന്റെ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി തിങ്കളാഴ്ച കൂടുതല്‍ വാദം കേള്‍ക്കാന്‍ തയ്യാറായി.


ഇന്ത്യക്കു വേണ്ടി ബ്രിട്ടീഷ് കോടതിയില്‍ ബാരിസ്റ്ററായ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ത്യക്കു വേണ്ടി വാദിക്കാന്‍ ഹാജരാകും.. വധശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള ഹേഗ് ട്രൈബ്യുണലിന്റെ വിധി പാക്കിസ്ഥാന്‍ നയതന്ത്ര പ്രതിനിധിക്ക് കൈമാറി.


അതേസമയം, രാജ്യാന്തര കോടതിക്ക് ഈ വിഷയത്തില്‍ വിധി പ്രസ്താവിക്കാന്‍ അധികാരമില്ലെന്നാണ് പാക് പ്രതിരോധ മന്ത്രി ക്വാജ മുഹമദ് അസിഫ് പ്രതികരിച്ചത്.


രാജ്യാന്തര കോടതിയുടെ ഉത്തരവ് വന്നതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫും പാക് സൈനിക മേധാവിയും ചര്‍ച്ച നടത്തി. ഷറീഫിന്റെ വിദേശ കാര്യ ഉപദേശകന്‍ സര്‍താജ് അസീസും ചര്‍ച്ചയില്‍ പങ്കെടുത്തു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ