Troll Today News

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ് : മുംബൈ പോലീസ് ചോദിക്കുന്നു

Wed, May 10, 2017

Arabianewspaper 1831
കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ് : മുംബൈ പോലീസ് ചോദിക്കുന്നു

മുംബൈ പോലീസിന്റെ രണ്ട് ചോദ്യങ്ങള്‍ : ഒന്ന് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണ് . ഇതിനുത്തരം ഏവര്‍ക്കും ഇപ്പോള്‍ അറിയാം. എന്നാല്‍, രണ്ടാമത്ത ചോദ്യത്തിന് ഒരോ മുംബൈ ഡ്രൈവര്‍മാരും ഉത്തരം നല്‍കണം. കാരണം ചോദ്യം ഇതാണ്. എന്താണ് നിങ്ങള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തത്.


മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബാഹുബലി രണ്ടിന്റെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ട്വിറ്റര്‍ പേജ് ഹാക് ചെയ്തതാണോ എന്നറിയാന്‍ പലരും പരിശോധിച്ചു.


മുംൂബൈ പോലീസിന്റെ ട്വിറ്റര്‍ പേജ് പ്രഫഷണല്‍ പിആര്‍ ഏജന്‍സിയാണ് മാനേജ് ചെയ്യുന്നത്. ഇതിനു മുമ്പും രസകരവും ചിന്തോദ്ദീപകങ്ങളുമായ ട്വീറ്റുകള്‍ മുംബൈ പോലീസിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗതാഗത ബോധവല്‍ക്കരണവും സൈബര്‍ നിയമാവബോധവും മറ്റുമാണ് പോലീസ് ഇതിലൂടെ നല്‍കുന്നത്.


കട്ടപ്പയും ബാഹുബലിയും അവതരിപ്പിച്ചത് ഏതായാലും ക്ലിക്കായി. സാധാരണ പോസ്റ്റുകള്‍ക്ക് മൂന്നുറും നാന്നൂറും ഷെയറുകളും ലൈക്കുകളുമാണ് ലഭിക്കുന്നതെങ്കില്‍ കട്ടപ്പ ബാഹുബലി പോസ്റ്റിന് നാലായിരത്തോളം ലൈക്കുകളും 1500 റീ ട്വീറ്റുകളും ലഭിച്ചു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ