General News

ബെഹ്‌റയുടെ ഉത്തരവുകള്‍ റദ്ദാക്കിയ സെന്‍കുമാറിന്റെ നടപടി വിവാദമാകുന്നു

Wed, May 10, 2017

Arabianewspaper 1387
ബെഹ്‌റയുടെ ഉത്തരവുകള്‍ റദ്ദാക്കിയ സെന്‍കുമാറിന്റെ നടപടി വിവാദമാകുന്നു

പോലീസ് ആസ്ഥാനത്ത് തിരിച്ചെത്തിയ ഡിജിപി സെന്‍കുമാര്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവുകളില്‍ ചിലത് റദ്ദാക്കി. പോലീസ് മേധാവി നേരിട്ടാണ് ഉത്തരവിട്ടിരിക്കുന്നത്.


ഫയലില്‍ ഒപ്പിടുക മാത്രമാണ് സാദാരണ ഡിജിപി ചെയ്യുന്നതെങ്കില്‍ സെന്‍കുമാര്‍ ഉത്തരവ് നേരിട്ടിറക്കുകയാണ് ചെയ്തത്. പുതിയ ഉത്തരവുകള്‍ ഇറക്കേണ്ട ചുമതലയുള്ള എഡിജിപി ടോമിന്‍ തച്ചങ്കരിയെ അറിയിക്കാതെ ഇറക്കിയ ഉത്തരവുകള്‍ പോലീസ് ആസ്ഥാനത്ത് ചര്‍ച്ചയായി.


സെന്‍കുമാറിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളായാതിനാല്‍ ആഭ്യന്തര മന്ത്രിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ല. എന്നാല്‍, വിശദീകരണം ആവശ്യപ്പെടാന്‍ സാധിക്കും.


സെന്‍കുമാറിനെ പുനര്‍ നിയമിക്കുന്നതിന് തൊട്ടു മുമ്പ് പോലീസ് ആസ്ഥാനത്ത് വിശ്വസത്‌നായ ടോമിന്‍ തച്ചങ്കരിയെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള എഡിജിപിയായി നിയമിച്ചിരുന്നു.


ഡിജിപിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ട ചുമതലായണ് പോലീസ് ആസ്ഥാനത്തെ അഡീ. ഡിജിപിക്ക് ഉള്ളത്.


പോലീസ് സ്റ്റേഷനുകളില്‍ ബ്രൗണ്‍ പെയിന്റടിക്കാനുള്ള ലോക് നാഥ് ബെഹ്‌റയുടെ ഉത്തരവാണ് സെന്‍കുമാര്‍ ഇപ്പോള്‍ റദ്ദാക്കിയത്. ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള പെയിന്റ് വാങ്ങി അടിക്കണമെന്ന് സര്‍ക്കുലറില്‍ പറഞ്ഞതാണ് സെന്‍ുകുമാര്‍ അന്വേഷിക്കുന്നത്. അഡീഷണല്‍ ഐജി ഹരിശങ്കറിനെ ഇക്കാര്യം അന്വേഷിക്കാന്‍ നിയോഗിച്ച് സെന്‍കുമാര്‍ ഉത്തരവിട്ടത് ഏറ്റുമുട്ടലിന് വഴിവെയ്ക്കുമെന്നാണ് സൂചന.


ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ലോക് നാഥ് ബെഹ്‌റ കുടുങ്ങും. പോലീസ് ആസ്ഥാനത്ത് നിന്നും വിവരാവകാശ പരിധിയില്‍ പെടുന്ന രേഖകള്‍ നല്‍കാതിരുന്നത്ശ്രദ്ധയില്‍ പെട്ട സെന്‍കുമാര്‍ ഇവിടെ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ബീനയെ സ്ഥലം മാറ്റി.


ജിഷ വധക്കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ചോദ്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കാതിരുന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ജിഷ വധക്കേസില്‍ കേസ് അന്വേഷണം പരാജയമായിരുന്നുവെന്ന പിണറായി സര്‍്ക്കാരിന്റെ സുപ്രീം കോടതിയിലെ വാദം പൊളിക്കാനാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചത്, എന്നാല്‍, പോലീസ് ആസ്ഥാനത്തു നിന്നും രേഖ പുറത്തു വിട്ടില്ല. ഇത് തനിക്കെതിരെ ആഭ്യന്തര വകുപ്പ് കളിച്ചതാണെനന് സെന്‍കുമാര്‍ കരുതുന്നു. ഇതിനെ തുടര്‍ന്നാണ് സെക്ഷനിലെ ജീവനക്കാരിയെ സ്ഥലം മാറ്റിയത്.


പകരം സെന്‍കുമാറിന്റെ വിശ്വസ്തനായ സുരേഷ് കുമാര്‍ എന്ന ആംഡ് ബറ്റാലിയനിലെ ജൂനിയര്‍ സ്ൂപ്രണ്ടിനെ നിയമിച്ചു, സെന്‍കുമാര്‍ ചുമതലയേറ്റ് രണ്ടു ദിവസത്തിനുള്ളില്‍ നിരവധി തീരുമാനങ്ങളാണ് തിരക്കിട്ട് എടുത്തിരിക്കുന്നത്.


കാലവധി കഴിയുന്ന ജൂണ്‍ 30 ന് മുമ്പ് പരാമാവധി തീരുമാനങ്ങള്‍ എടുക്കാനാണ് സെന്‍കുമാറിന്റെ പദ്ധതിയെന്ന് കരുതുന്നവരുണ്ട്,. പോലീസ് വകുപ്പിനുള്ളില്‍ തന്നെയുള്ള പല കാര്യങ്ങളിലുമാണ് ഇപ്പോള്‍ സെന്‍കുമാര്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്.മാസങ്ങളായി പോലീസ് ആസ്ഥാനത്ത് തീരുമാനമാകാതിരുന്ന ഫയലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിളിച്ചു വരുത്തി തീര്‍പ്പ് കല്‍പ്പിക്കാനാണഅ സെന്‍ുകുമാരിന്റെ നീക്കം. ക്രമസമാധാനം, ട്രാഫിക് തുടങ്ങിയ വിഷയങ്ങളില്‍ ഉടന്‍ തന്നെ പരിഷ്‌കാരങ്ങള്‍ വരുത്തി സര്‍ക്കുലര്‍ ഇറക്കാനും സെന്‍ കുമാര്‍ പദ്ധതി ഇടുന്നുണ്ടെന്ന് സൂചനയുണ്ട്.


ഇതിനായി തനിക്കു ചുറ്റും അനുയായി വൃന്ദത്തെ സൃഷ്ടിക്കാനുള്ള തത്രപ്പാടിലാണ് സെന്‍കുമാര്‍,. തനിക്ക് നഷ്ടപ്പെട്ട സര്‍്വവീസ് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യുണലിനെ സമീപിക്കാന്‍ സെന്‍കുമാര്‍ നിയമോപദേശം തേടിയതായും സൂചന.യുണ്ട്. പതിനൊന്ന് മാസമാണ് ക്രമസമാധാന പാലന ചുമതലയില്‍ നിന്നും സെന്‍കുമാര്‍ മാറിനിന്നത്. ഇത് അനുവദിച്ച് കിട്ടിയാല്‍ 2018 മെയ് മാസം വിരമിച്ചാല്‍ മതിയാകും.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ