General News

കാശ്മീരില്‍ കരസേന ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

Wed, May 10, 2017

Arabianewspaper 1127
കാശ്മീരില്‍ കരസേന ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ തട്ടിക്കൊണ്ടു പോയ കരസേന ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ലഫ്റ്റന്റ് ഉമര്‍ ഫയാസിന്റെ (23) മൃതദഹേമാണ് കണ്ടെത്തിയത്.


ചൊവ്വാഴ്ചയാണ് കരസേന ഉദ്യോഗസ്ഥനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇന്നു രാവിലെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ട് വെടിയുണ്ടയേറ്റ പാടുകള്‍ ഇദ്ദേഹത്തിന്റെ മൃതദേഹത്തിലുണ്ടായിരുന്നു.


അഞ്ചു മാസം മുമ്പാണ് ഉമര്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായി ചേര്‍ന്നത്. കാശ്മീരില്‍ യുവാക്കള്‍ കരസേനയില്‍ വ്യാപകമായി ചേരുന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെ നിരുത്സാഹപ്പെടുത്താനാണ് ഭീകരര്‍ ഉമറിനെ തട്ടിക്കൊണ്ടു പോയികൊലപ്പെടുത്തിയതെന്ന് കരുതുന്നു.


പരിശീലനത്തിനു ശേഷം ലഫ്റ്റനന്റായി അഖ്‌നൂറിലെ രാജപുത്താന റൈഫിള്‍സിലാണ് ഉമറിനെ നിയമിച്ചിരുന്നത്. ഇന്നലെ കുടുംബത്തിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ഉമറിനെ കാണാതാകുകയായിരുന്നു.





Tags : Kashmir 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ