General News

കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടഞ്ഞു

Wed, May 10, 2017

Arabianewspaper 978
കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടഞ്ഞു

പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു. വിയന്ന കരാറിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു,. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വധശിക്ഷ സ്റ്റേ ചെയ്ത വിവരം കുല്‍ഭൂഷന്റെ മാതാവിനെ താന്‍ തന്നെ വിളിച്ച് അറിയിച്ചതായും സുഷമ ട്വീറ്റ് ചെയ്തു. നയതന്ത്ര തലത്തിലും രാജ്യാന്തര രംഗത്തും പാക്കിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയാണിതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.


വിചാരണ കൂടാതെ നടത്തുന്ന ഇത്തരം നടപടികള്‍ സ്വാഭാവിക നീതി നിഷേധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ജാദവ് നിരപരാധിയാണെന്ന് ഇന്ത്യ പലവട്ടം പാക്കിസ്ഥാനോട് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അഭിഭാഷകനെ വെയ്ക്കാനോ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനോ അവസരം ഒരുക്കിയില്ലെന്ന ഇന്ത്യയുടെ വാദവും ഗൗരവത്തോടെയാണ് രാജ്യാന്തര കോടതി നിരീക്ഷിച്ചത്.


പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ ഇതിന് തയ്യാറായില്ല. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ത്യ ആവശ്യപ്പെട്ടപ്പോളും പാക്കിസ്ഥാന്‍ ഇതു കൈമാറിയില്ല.


കോടതിയില്‍ നടന്ന വിചാരണയുടെ വിശാദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ കൈമാറിയില്ല. ഇറാനില്‍ വ്യാപാരം നടത്തുന്ന കുല്‍ഭൂഷന്‍ കച്ചവട ആവശ്യത്തിന് ബലൂചിസ്ഥാനില്‍ എത്തിയപ്പോഴാണ് പാക് സൈന്യം കസ്റ്റിഡിയില്‍ എടുത്തത്.


മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നറിഞ്ഞതാണ് കുല്‍ഭൂഷണെ ചാരനായി കണ്ട് പിടികൂടിയതും വധശിക്ഷയ്ക്ക് വിധിച്ചതും. കുല്‍ഭൂഷണെതിരെ യാതൊരു തെളിവും നല്‍കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടില്ല.


 




>

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ