OMG News

മലയാളി വീട്ടമ്മയ്ക്ക് ദുബായ് ഡ്യുട്ടി ഫ്രീയുടെ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം

Wed, May 10, 2017

Arabianewspaper 2125
മലയാളി വീട്ടമ്മയ്ക്ക് ദുബായ് ഡ്യുട്ടി ഫ്രീയുടെ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം

ദുബായില്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും ഭാഗ്യം വിരുന്നു വരുന്നു. ഇക്കുറി ദുബായ് ഡ്യുട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ ( ഏകദേശം 6.5 കോടി രൂപ) സമ്മാനമായി ലഭിച്ചത് മലയാളി വീട്ടമ്മയായ ശാന്തിക്കാണ്.


242 സീരിസിലെ 4664 എന്ന നമ്പറിന് ഇക്കുറി നറുക്ക് വീണപ്പോള്‍ സമ്മാനം എത്തിയത് ശാന്തിക്കാണ്. ആയിരം ദിര്‍ഹം വിലയുള്ള ടിക്കറ്റാണ് ശാന്തി എടുത്തത്.


ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് നടന്ന നറുക്കെടുപ്പിലാണ് വിജയിയെ കണ്ടെത്തിയത്.


കഴിഞ്ഞ മാസം അബുദാബി ബിഗ് ടിക്കറ്റ് ലോട്ടറിയില്‍ മലയാളിയായ ശ്രീരാജ് കൃഷ്ണന് കഴിഞ്ഞ മാസം 12 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. ദുബായ് ഡ്യുട്ടി ഫ്രിയുടെ സമ്മാനം ഇതിനു മുമ്പും ലഭിച്ചത് മലയാളിക്കാണ്. ഷാര്‍ജയില്‍ ബോട്ട് ക്യാപ്റ്റനായ പ്രാന്‍സിസ് സേവ്യറിനാണ് ലോട്ടറി അടിച്ചത്. കഴിഞ്ഞ ദിവസം അക്ഷയ് തൃതീയയോട് അനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് നടത്തിയ നറുക്കെടുപ്പില്‍ നടിയും വിദ്യാര്‍ത്ഥിയുമായ ഐമ സെമാസ്റ്റ്യന് അരക്കിലോ സ്വര്‍ണം സമ്മാനമായി ലഭിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ