General News

നീറ്റ് പരീക്ഷ; ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിക്കരുതെന്ന് വിദഗ്ദ്ധര്‍

Tue, May 09, 2017

Arabianewspaper 1388
നീറ്റ് പരീക്ഷ; ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിക്കരുതെന്ന് വിദഗ്ദ്ധര്‍

അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രസ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനിച്ച സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ഇത്തരം സംഭവങ്ങളെ ഊതിപ്പെരുപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.


മെഡിക്കല്‍ പ്രവേശനത്തിലെ കച്ചവടവും തട്ടിപ്പും നിയന്ത്രിക്കാനും സ്വകാര്യ സര്‍വ്വകലാശാലകളും മെഡിക്കല്‍ കോളേജുകളും സ്വന്തം ഇഷ്ടപ്രകാരം എന്‍ട്രന്‍സിലും അഡ്മിഷനിലും നടത്തി വന്ന ഇടപെടുലുകള്‍ക്ക് അവസാനമിട്ട് സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് സിബിഎസിഇയുടെ മേല്‍ നോട്ടത്തില്‍ രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്.


കഴിഞ്ഞ വര്‍ഷവും സമാനമായ വിവാദങ്ങള്‍ ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം അഴിച്ചു മാറ്റണമെന് ഓള്‍ ഇന്ത്യ പ്രി മെഡിക്കല്‍ ടെസ്റ്റിന് എത്തിയപ്പോള്‍ അദ്ധ്യാപകര്‍ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു,. ശിരോവസ്ത്രവും തൊപ്പിയും ഫുള്‍സ്ലീവ് ഷര്‍ട്ടുകളും ചുരിദാറുകളും സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശപ്രകാരമാണ് വിലക്കിയത്.


ഡ്രസ് കോഡ് സംബന്ധിച്ച വിവരങ്ങള്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ഫോമില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ഇത് സമ്മതമാണെന്ന് എഴുതി ഒപ്പിട്ടു നല്‍കിയ ശേഷമാണ് ഹാള്‍ ടിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.


രാജ്യമെമ്പാടും 1900 കേന്ദ്രങ്ങളില്‍ 11 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കേരളത്തില്‍ മാത്രമാണ് സുരക്ഷാ പരിശോധനയുടെ പേരില്‍ വിവാദം ഉണ്ടായത്. മുംബൈയിലും ഹൈദരബാദിലും കോപ്പിയടിച്ചവരെയും ആള്‍മാറാട്ട്ം നടത്താന്‍ ശ്രമിച്ചവരേയും പിടികൂടി.


കഴിഞ്ഞ വര്‍ഷം ചെവിയില്‍ ഇലക്ട്രോണിക് ചിപ് ഘടിപ്പിച്ച് പരീക്ഷ എഴുതാന്‍ വന്നയാളെ പിടികൂടിയിരുന്നു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് കര്‍ശനമായ സുരക്ഷയോടെ പരീക്ഷ നടത്തുന്നത് മെഡിക്കല്‍ പ്രവേശനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഇതിനെ പലരും അനുകൂലിക്കുകയാണ് ചെയതത്. മെറ്റല്‍ ഭാഗങ്ങള്‍ ഉള്ള വസ്ത്രം ധരിക്കരുതെന്ന് നിര്‍ദ്ദേശം ഉണ്ടെങ്കില്‍ അതു പാലിക്കുകയാണ് വേണ്ടത്.


ഒരിടത്തും വസ്ത്രം ഉരിഞ്ഞു പരിശോധന നടത്തിയിട്ടില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ ബീപ് ശബ്ദം കേട്ടതിനെ തുടര്‍ന്ന വിദ്യാര്‍ത്ഥിയോട് പ്രവേശനം സാധിക്കില്ലെന്ന് പറയുകയും മെറ്റല്‍ ഉള്ള വസ്ത്ര ഭാഗം ഇവര്‍ മാറ്റി വീണ്ടും എത്തിയപ്പോള്‍ പ്രവേശനം നല്‍കുകയുമാണ് ഉണ്ടായത്. അടിവസ്ത്രം ഊരി പരിശോധിച്ചു എന്നത് തെറ്റാണെന്നും ഇവര്‍ പറയുന്നു.


ജീന്‍സ് ധരിക്കരുതെന്ന് നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നു,എന്നാല്‍, ചിലര്‍ മാത്രമാണ് ഇതൊക്കെ ധിക്കരിച്ചെത്തിയതെന്നും സുരക്ഷാ പരിശോധനയില്‍ മനുഷ്യത്വ രഹിതമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഇതിന് ഉത്തരവാദി അതാത് പരീക്ഷ കേന്ദ്രങ്ങളിലെ അദ്ധ്യാപകരാെന്നും എന്നിരുന്നാലും തങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും സിബിഎസ് ഇ പറയുന്നു.


 

Tags : NEET 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ