General News

വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാമെന്ന ആപ് അവകാശ വാദത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി

Tue, May 09, 2017

Arabianewspaper 1262
വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാമെന്ന ആപ് അവകാശ വാദത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാമെന്ന ആംആദ്മി പാര്‍്ട്ടിയുടെ അവകാശ വാദത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ രംഗത്ത്. ഇതിനുള്ള അവസരം നല്‍കാമെന്നും തങ്ങളുടെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച് അവകാശവാദം സത്യമാണെന്ന് തെളിയിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.


വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ആര്‍ക്കും ഉണ്ടാക്കാം. എന്നാല്‍, തങ്ങളുടെ യന്ത്രത്തില്‍ കൃത്രിമം കാണിച്ച് നിങ്ങളുടെ അവകാശ വാദം തെളിയിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.


ഡെല്‍ഹി നിയമസഭയില്‍ ഡെമോയ്ക്ക് ഉപയോഗിച്ച വോട്ടിംഗ് യന്ത്രം കൃത്രിമമാണോയെന്ന് അറിയില്ലെന്നും, വോട്ടെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംംഗ് യന്ത്രം കൈവശം വെയ്ക്കുന്നത് ഗുരുതര കുറ്റമാണെന്നും കമ്മീഷന്‍ പറഞ്ഞു.


ആംആദ്മി പാര്‍ട്ടിക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ കമ്മീഷന്‍ നടത്തുന്ന ഡെമോയില്‍ പങ്കെടുത്ത് യന്ത്രങ്ങളില്‍ കൃത്രിമം നടത്താമെന്ന് തെളിയിക്കുകയാണ് വേണ്ടത്.


ഇന്ന് ഡെല്‍ഹി നിയമസഭയില്‍ നടത്തിയ ഡെമോ വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക മാത്രമാണ്. ഇത് ആര്‍ക്കും നിര്‍മ്മിക്കാവുന്നതാണ്. എന്നാല്‍ കമ്മീഷന്റെ യഥാര്‍ത്ഥ .യന്ത്രത്തില്‍ ഒന്നും ചെയ്യാന്‍ ഇവര്‍ക്ക് കഴിയില്ലെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു,


നിയമസഭയ്ക്കുള്ളില്‍ ഇത്തരം നാടകങ്ങള്‍ നടത്തുന്നത് ഭരണ ഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തിയതിന് നിയമ നടപടി ഉണ്ടാകാതിരിക്കാനാണെന്നും സഭയ്ക്കുള്ളിലെ അംഗങ്ങളുടെ പ്രത്യേക പ്രിവിലേജ് ദുരുപയോഗം ചെയ്യുകയാണ് ഇതിലൂടെ രാജ്യത്തെ ഒരു സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ചെയ്തതെന്നും കമ്മീഷന്‍ പറഞ്ഞു,.


ബിജെപി എന്ന പാര്‍ട്ടിയുമായി എതിരിടുന്നതിന്റെ ഭാഗമായി രാജ്യത്തെ ഭരണ ഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു,.

Tags : EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ