General News

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താമെന്ന് ആപ് എംഎല്‍എയുടെ ലൈവ് ഡെമോ

Tue, May 09, 2017

Arabianewspaper 1110
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താമെന്ന് ആപ് എംഎല്‍എയുടെ ലൈവ് ഡെമോ

ഡെല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കൂട്ടിയ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്താമെന്ന് ലൈവ് ഡെമോസ്‌ട്രേഷനിലൂടെ തെളിയിച്ചു. ഇതിനായി ഉപയോഗിച്ചത് തിരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടിംഗ് യന്ത്രമായിരുന്നില്ല.


വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉണ്ടാക്കിയ ശേഷമാണ് നിയമസഭയ്ക്കുള്ളില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടാമെന്ന് കാണിച്ചത്.


അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രത്തില്‍ ഇത്തരം കൃത്രിമത്വം കാണിക്കാനായി കമ്മീഷന്‍ വെല്ലുവിളിച്ച ഹാക്കത്തോണിനു മുമ്പ് തന്നെ ഈ ഡെമോ നടത്തിയത് രണ്ടു കോടി മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു.


സഭയില്‍ പ്രതിഷേധിച്ച ബിജെപി എംഎല്‍എ വിജേന്ദ്ര ഗുപ്തയെ വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കി. ആംആദ്മി പാര്‍ട്ടി എംഎല്‍എ സൗരവ് ഭരദ്വാജാണ് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക ഉണ്ടാക്കി സഭാംഗങ്ങള്‍ക്കു മുന്നില്‍ ലൈവ് ഡെമോ നടത്തിയത്.


താന്‍ കമ്പ്യുട്ടര്‍ സയന്‍സ് എഞ്ചിനീയറാണെന്ന് സ്വയം പരിചയപ്പെടുത്തിയ സൗരഭ് ഭരദ്വാജ് വോട്ടിംഗ് യന്ത്രത്തിലെന്നല്ല എല്ലാ ഇലക്ട്രോണിക് യന്ത്രങ്ങളിലും കൃത്രിമത്വം നടത്താനാകുമെന്ന് അവകാശപ്പെട്ടു.


ഐഐടിയില്‍ നിന്നും പാസായ ശാസ്ത്രജ്ഢരാണ് വോട്ടിംഗ് യന്ത്രം തയ്യാറാക്കിയതെന്ന് ആംആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന വോട്ടി്ംഗ് യന്ത്രത്തില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് കൃത്രിമം കാണിക്കാനാകുമെന്ന് ആപ് അംഗങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ തങ്ങള്‍ക്ക് നല്‍കാതിരുന്നതിനാലാണ് ഇതിന്റെ മാതൃക ഉണ്ടാക്കിയതെന്ന് ആപ് എംല്‍എം അല്‍ക ലാമ്പ പറഞ്ഞു.


Tags : EVM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ