General News

ആരോപണങ്ങള്‍ പുതിയ ചാനലിന്റെ പ്രചാരണ തന്ത്രം -തരൂര്‍

Tue, May 09, 2017

Arabianewspaper 1067
ആരോപണങ്ങള്‍ പുതിയ ചാനലിന്റെ പ്രചാരണ തന്ത്രം -തരൂര്‍

പുതിയ ടിവി വാര്‍ത്താ ചാനല്‍ സംപ്രേഷണം ആരംഭിച്ചതിന്റെ ഭാഗമാണ് തനിക്കെതിരായ വെളിപ്പെടുത്തലുകള്‍ എന്ന് ശശി തരൂര്‍ എംപി .


സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിന്റെ സഹായികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വിട്ട റിപ്പബ്ലിക് ടിവിയുടെ ശ്രമം ടെലിവിഷന്‍ റേറ്റിംഗില്‍ മുന്നിലെത്തുകയെന്നതാണെന്നും ഒരാള്‍ക്ക് വ്യക്തിപരമായി സംഭവിച്ച ദുരന്തത്തെ ദുരുപയോഗപ്പെടുത്തി മാധ്യമ രംഗത്ത് പുതിതായി വന്ന ചാനല്‍ തങ്ങളള്‍ക്ക് ശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും ശശി തരൂര്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.


വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യങ്ങള്‍ ചോദിക്കാന്‍ ശ്രമച്ച റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ ആദിത്യ രാജ് കൗളിനെ തരൂരിന്റെ അനുയായികള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ചാനല്‍ ആരോപിച്ചു,.


എന്നാല്‍, പ്രഫഷണല്‍ മാധ്യമ പ്രവര്‍ത്തനമല്ല ഇതെന്നും രാജ്യത്ത് ഒരു നിയമ സംവിധാനമുണ്ടെന്നും ഡെല്‍ഹി പോലീസുമായി താന്‍ സഹകരിച്ചാണ് പോകുന്നതെന്നും മാധ്യമങ്ങള്‍ നിയമ സ്ഥാപനങ്ങളുടെ പണി എടുക്കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു, ധാര്‍മികതയില്ലാത്ത ജേര്‍ണലിസ്റ്റാണ് ഇത്തരം ആരോപണങ്ങള്‍ പുറത്തു വിടുന്നത്. തനിക്ക് ഇതില്‍ കൂടുതലൊന്നും പറയാനില്ല. എംപിയെന്ന നിലയില്‍ നൂറു കൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു,.


മാധ്യമങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും താങ്കളുടെ സഹായികളായ രണ്ടു പേര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുടെ നിജ സ്ഥിതി മാത്രമാണ് തങ്ങള്‍ ചോദിക്കുന്നതെന്ന് റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തു വിട്ട വിവരങ്ങള്‍ ഡെല്‍ഹി പോലീസിന് അറിവുള്ള കാര്യമാണെന്നും പുതിതായി ഒന്നും ഇതിലില്ലെന്നും ശശി തരൂര്‍ പറഞ്ഞു,.


ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ 2013 ജനുവരി 17 നാണ് ഡെല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരും സുനന്ദയുമായി കലഹമുണ്ടായെന്നും മരണത്തിന്റെ തലേന്ന് രാത്രി ഇരുവരുവും കലഹമായിരുന്നുവെന്നും സഹായി നാരായണന്‍ മാധ്യമ പ്രവര്‍ത്തകയോട് വിശദീകരിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്.


ഇരുവരും കലഹിച്ചിരുന്നതായും 307 ാം നമ്പറില്‍ താമസിച്ചിരുന്ന സുനന്ദയുടെ മൃതദേഹം 345 ാം നമ്പര്‍ മുറിയില്‍ എങ്ങിനെ എത്തിയെന്നാണ് ചാനല്‍ ചോദിക്കുന്നത്.

Tags : Sunanda 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ