General News

കേജ് രി വാളിനെതിരെ തെളിവുകളുമായി കപില്‍ മിശ്ര സിബിഐയെ സമീപിച്ചു

Tue, May 09, 2017

Arabianewspaper 1054
കേജ് രി വാളിനെതിരെ തെളിവുകളുമായി കപില്‍ മിശ്ര സിബിഐയെ സമീപിച്ചു

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുന്‍ മന്ത്രിയും ആപ് നേതാവുമായ കപില്‍ മിശ്ര സിബിഐ ആസ്ഥാനത്ത് എത്തി തെളിവുകള്‍ കൈമാറി.


അഴിമതി വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡെല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് അരവിന്ദ് കേജ് രിവാള്‍ വിഷയത്തെ കുറിച്ച് കാര്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല. തനിക്ക് പറയാനുള്ളത് ഡെല്‍ഹി നിയമസഭയില്‍ പറയുമെന്നാണ് കേജ് രിവാള്‍ പറയുന്നത്.


രാജ്യത്ത് വലിയ ഗൂഡാലോചന നടക്കുകയാണെന്നും ഇത് തങ്ങള്‍ പുറത്തു കൊണ്ടു വരുമെന്നും സത്യം വിജയിക്കുമെന്നും കേജ് രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.


ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെതിരായ കള്ളപ്പണത്തിന്റേയും അനധികൃത സമ്പാദ്യത്തിന്റേയും തെളിവുകളുമായാണ് കപില്‍ മിശ്ര സിബിഐ ആസ്ഥാനത്ത് എത്തിയതെന്ന് കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ