General News

കോടതിയലക്ഷ്യ കേസ് : ജസ്റ്റീസ് കര്‍ണന് ആറു മാസം തടവ്, കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധികരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

Tue, May 09, 2017

Arabianewspaper 1043
കോടതിയലക്ഷ്യ കേസ് : ജസ്റ്റീസ് കര്‍ണന് ആറു മാസം തടവ്

സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി എസ് കര്‍ണനെ ആറു മാസം തടവിന് സുപ്രീം കോടതി ശിക്ഷിച്ചു ജസ്റ്റീസ് കര്‍ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടിക ജാതി അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ഉപയോഗിച്ചാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്കെതിരെ കര്‍ണന്‍ ശിക്ഷ പ്രഖ്യാപിച്ചത്. കേസ് ഗൗരവതരണമാണെന്നും മാതൃകാപരമായ ശിക്ഷ വേണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോസ്തഗിയും അമികസ് ക്യുറി വേണു ഗോപാലും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.


പട്ടികജാതി അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമ പ്രകാരം ചീഫ് ജസ്റ്റീസും മറ്റ് ഏഴു ജഡ്ജിമാര്‍ക്കുമെതിരെ അഞ്ചു വര്‍ഷത്തെ കഠിന തടവാണ് കര്‍ണന്‍ കഴിഞ്ഞ ദിവസം വിധിച്ചിരുന്നത്.  


വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് ജെ എസ് ഖെഹര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബെഞ്ചാണ് കര്‍ശന നിലപാട് എടുത്തത്. തിങ്കളാഴ്ച സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്കെതിരെ അഞ്ചു വര്‍ഷം തടവിനു വിധിച്ചതാണ് കര്‍ണനെതിരെ ഇന്നു തന്നെ ശിക്ഷ വിധിക്കാന്‍ സുപ്രീം കോടതി തയ്യാറായത്.


കോടതി അലക്ഷ്യ കേസില്‍ സാധാരണക്കാരനോ, ജഡ്ജിയോ എന്ന വിവേചനം പാടില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണമെന്നും സുപ്രീം കോടതി പറഞ്ഞു.


സുപ്രീം കോടതിയും ജസ്റ്റീസ് കര്‍ണനും തമ്മിലുള്ള യുദ്ധം ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. സിറ്റിംഗ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് കര്‍ണന്‍ പറഞ്ഞിരുന്നു.


സുപ്രീം കോടതിയിലെ ചില ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കര്‍ണന്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇതു സംബന്ധിച്ച് കത്തെഴുതുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍്ന്നാണ് സുപ്രീം കോടതി കേസ് എടുത്തത്


കോടതിയില്‍ ഹാജരായി ഖേദം പ്രകടിപ്പിക്കാന്‍ സുപ്രീം കോടതി അവസരം നല്‍കിയെങ്കിലും അദ്ദേഹം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നും സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ വിദേശ യാത്ര വിലക്കും പിന്നീട് അഞ്ചു വര്‍ഷത്തെ കഠിന തടവിനും ശിക്ഷ വിധിച്ചു.


കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.


കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പശ്ചിമ ബംഗാള്‍ ഡിജിപിക്കാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കര്‍ണന്‍ ഇവര്‍ അറസ്റ്റിന് വിധേയരായില്ലെങ്കില്‍ പാര്‍ലമെന്റിനെ സമീപിക്കാമെന്നും കര്‍ണന്‍ പറഞ്ഞിരുന്നു,


അതേസമയം, കര്‍ണന്‍ ജൂണില്‍ വിരമിക്കാനിരിക്കെ അദ്ദേഹത്തിന് മാപ്പു നല്‍കണമെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിഗണിക്കണമെന്നും നിയമ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ