General News

സുനന്ദ പുഷ്‌കര്‍ കേസ് : തരൂരിനെതിരെ വെളിപ്പെടുത്തലുകളുമായി റിപ്പബ്ലിക് ടിവി

Tue, May 09, 2017

Arabianewspaper 953
സുനന്ദ പുഷ്‌കര്‍ കേസ് :  തരൂരിനെതിരെ വെളിപ്പെടുത്തലുകളുമായി റിപ്പബ്ലിക് ടിവി
സുനന്ദ പുഷ്‌കര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി റിപ്പബ്ലിക് ടിവി രംഗത്ത്. സുനന്ദയും ശശി തരൂരും താമസിച്ചിരുന്ന ഡെല്‍ഹിയിലെ ലീലാ ഹോട്ടലിലെ മുറി സംബന്ധിച്ച പുതിയ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍, ടിആര്‍പിക്കു വേണ്ടി വ്യക്തിഗതമായ ദുരന്തങ്ങളെ ദുരുപയോഗം ചെയ്ത് ആശയക്കുഴപ്പമുണ്ടാക്കി വസ്തുകള്‍ വളച്ചൊടിക്കുക മാത്രമാണ് പുതിയ വെളിപ്പെടുത്തലുകള്‍ ചെയ്തിരിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

സുനന്ദ ഉറങ്ങാന്‍ കിടന്നത് 307 ാം നമ്പര്‍ മുറിയിയിലായിരുന്നുവെന്നും എന്നാല്‍ മൃതദേഹം കിടന്നിരുന്നത് 345 ലായിരുന്നുവെന്നും ചാനല്‍ പറയുന്നു.

ഡെല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിലെ 307 ാം നമ്പര്‍ മുറിയില്‍ നിന്നും സുനന്ദയുടെ മൃതദേഹം 345 ാം നമ്പര്‍ മുറിയിലേക്ക് മാറ്റിയെന്നാണ് ചാനല്‍ പുറത്തു വിട്ട ടേപ്പുകളില്‍ പറയുന്നത്.

ശശി തരൂരിന്റെ സഹായികളായിരുന്ന ആര്‍ കെ ശര്‍മയും നാരായണനുമായി നടത്തിയ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. റിപ്പബ്ലിക് ടിവിയുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ആദിത്യ രാജ് കൗള്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്ത് ശശി തരൂരിന്റെ വസതിയിലെത്തി അദ്ദേഹത്തില്‍ നിന്നും പ്രതികരണം ആരായാന്‍ ശ്രമിച്ചെങ്കിലും ശശി തരൂര്‍ വസതിക്കു പുറത്തു വന്നില്ല.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ