General News

ഇറാനെ തൊട്ടാല്‍ പുണ്യ നഗരങ്ങളൊഴികെ എല്ലാം ചാമ്പലാക്കുമെന്ന് സൗദിക്ക് ഭീഷണി

Tue, May 09, 2017

Arabianewspaper 1245
ഇറാനെ തൊട്ടാല്‍ പുണ്യ നഗരങ്ങളൊഴികെ എല്ലാം ചാമ്പലാക്കുമെന്ന് സൗദിക്ക് ഭീഷണി

പാക്കിസ്ഥാന് ഭീഷണി നല്‍കിയതിനു പിന്നാലെ ഇറാന്‍ സൗദി അറേബ്യയ്ക്കും മുന്നറിയിപ്പ് നല്‍കി. തങ്ങളെ ആക്രമിച്ചാല്‍ പുണ്യ നഗരങ്ങളായ മക്കയും മദീനയും ഒഴികെയുള്ള എല്ലാ സൗദി നഗരങ്ങളും ചാമ്പലാക്കുമെന്നാണ് ഇറാന്‍ പ്രതിരോധ മന്ത്രി ഹൊസൈന്‍ ഡെഗാന്‍ പറഞ്ഞത്.


സൗദി അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും ചെയ്തു കൂട്ടിയാല്‍ തിരച്ചടി ചിന്തകള്‍ക്കുമപ്പുറമായിരിക്കും. വ്യോമസേനയെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടത്താനാണ് സൗദിയുടെ ശ്രമം. പക്ഷേ, ഇറാന്റെ ആയുധപ്പുരകളില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമാകും തിരിച്ചടിയായി ഉണ്ടാകുക.


യെമനിലെ ഹൗത്തി വിമതരെ ആക്രമിക്കുന്നതു പോലെയാകും ഇറാനുമേലുള്ള അതിക്രമമെന്ന് സൗദി കരുതുന്നുണ്ടാകും. സൗദിയും ഇറാനും തമ്മില്‍ സംഘര്‍ഷം ഉണ്ടായാല്‍ അത് ഇറാനിലാകും സംഭവിക്കുക സൗദിയിലായിരിക്കില്ലെന്ന് -സൗദി കിരീടവകാശി കഴിഞ്ഞ ദിവസം പറഞ്ഞതിനെ തുടര്‍ന്നാണ് ഇറാന്റെ പ്രതികരണം.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ