General News

ജിഷ്ണുകേസ് സത്യം വിശദീകരിക്കാന്‍ ചെലവിട്ടത് 17 ലക്ഷം -മുഖ്യമന്ത്രി

Mon, May 08, 2017

Arabianewspaper 1082
ജിഷ്ണുകേസ് സത്യം വിശദീകരിക്കാന്‍ ചെലവിട്ടത് 17 ലക്ഷം -മുഖ്യമന്ത്രി

ജിഷ്ണു കേസില്‍ പ്രചാരണമെന്ത് സത്യമെന്ത് എന്ന തലക്കെട്ടില്‍ കേരള സര്‍ക്കാര്‍ പിആര്‍ഡി വകുപ്പ് വഴി പത്രങ്ങളില്‍ പരസ്യം ചെയ്ത വകയില്‍ 17 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.


പത്രങ്ങളില്‍ നിന്ന് ഇതിന്റെ ഇന്‍വോയിസ് ലഭിച്ചു തുടങ്ങിയിട്ടേയുള്ളു ഏകദേശം പതിനേഴു ലക്ഷം രൂപ ചെലവായിക്കാണുമെന്ന ഉദ്ദേശ കണക്കാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.


ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് വിശദീകരിക്കാനാണ് കഴിഞ്ഞ ഏപ്രില്‍ എട്ടിന് പ്രമുഖ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ ഫുള്‍ പേജ് പരസ്യം നല്‍കിയത്.


പിടി തോമസിന്റേയും വിടി ബല്‍റാമിന്റേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.


ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതുവരെ 16.11 ലക്ഷം രൂപ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Tags : Jishnu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ