General News

പാക് സൈനിക ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ പുറത്ത്

Mon, May 08, 2017

Arabianewspaper 1067
പാക് സൈനിക ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ പുറത്ത്

അതിര്‍ത്തിയില്‍ പാക് സൈനിക ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ രണ്ട് സൈനികരെ വധിച്ച് തലയറുത്ത സംഭവത്തിന് പിന്നാലെ പാക് ബങ്കറുകള്‍ തകര്‍ത്ത് ഏഴു സൈനികരെ വധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


എന്നാല്‍, ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചിരുന്നില്ല,. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എന്നത്തെയാണെന്നതിനും സ്ഥരീകരണ മില്ല. എന്നാല്‍, ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെതാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. 


ടാങ്ക് വേധ ഗൈഡഡ് മിസൈലുകള്‍ ഉപയോദിച്ചാണ് ഇന്ത്യ പാക് ബങ്കറുകള്‍ തകര്‍ക്കുന്നത്. ഇത്തരം മിസൈലുകള്‍ ഇന്ത്യ പാക് സൈന്യത്തിനെതിരെ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.


യുദ്ധ സമാനമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരം വിദൂുര നിയന്ത്രണ മിസൈലുകള്‍ ഉപയോദിക്കുന്നത്. വിക്ഷേപിച്ചു കഴിഞ്ഞും ഇതിനെ നിയന്ത്രിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാമെന്നതാണ് സവിശേഷത. നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കു നേരെയും ഹെലികോപ്ടറുകള്‍, ടാങ്കുകള്‍ എന്നിവയ്ക്കു നേരെയും ഇത് ഉപയോഗിക്കാറുണ്ട്.


മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത ശേഷം പ്രദേശത്തെ സൈനിക താവളവും നിരവധി സ്‌ഫോടന്ങ്ങളിലൂുടെ തകര്‍ക്കുന്ന ദൃശ്യങ്ങളില്‍ ഉണ്ട്.  സ്‌ഫോടനത്തില്‍ പാക് സൈനികര്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ