General News

പിഴ ശിക്ഷ ഇല്ല, മാപ്പു പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി സഭയില്‍

Mon, May 08, 2017

Arabianewspaper 475
പിഴ ശിക്ഷ ഇല്ല, മാപ്പു പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി സഭയില്‍

സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതി സര്‍ക്കാരിന് പിഴ ശിക്ഷ വിധിച്ചു എന്ന വ്യാഖ്യാനം തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.


സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ വിധി തെറ്റായി വ്യാഖ്യാനിച്ചത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റൊ സുപ്രീം കോടതിയില്‍ മാപ്പു എഴുതി നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സഭയിലെ വിശദീകരണം.


25,000 രൂപ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിക്ക് നല്‍കാനാണ് സുപ്രീം കോടതി പറഞ്ഞതെന്നും കോടതിയില്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ അറിയിച്ചു,.


അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാരിനുണ്ടായ നാണക്കേട് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരിന് കോടതി പിഴയിടുന്നത് അപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു, എന്നാല്‍, ഈ വിഷയം സഭ നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും അടിയന്ത്ര പ്രമേയത്തിന്റെ പരിധിയില്‍ വരില്ലെന്നും സ്പീക്കര്‍ റൂളിംഗ് നല്‍കി. എന്നാല്‍, നിബന്ധനകളോടെ സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു.


അതേസമയം, കോടതി ചുമത്തിയത് പിഴ തന്നെയാണെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. ദുരുദ്ദേശപരവും അനാവശ്യവുമായ ഹര്‍ജികള്‍ തള്ളുമ്പോള്‍ കോടതികള്‍ സാധാരണ ചെയ്യുന്നതാണ് ഇത്. ഇത്തരം ഹര്‍ജികളുമായി കോടതിയെ സമീപിക്കുകയും കോടതിയുടെ വിലയേറിയ സമയം പാഴാക്കുന്നതിനുമാണ് കോടതി പിഴയും കോടതി ചെലവ് സഹിതം ഹര്‍ജി തള്ളുന്നത്. ഇതിനെ മുഖ്യമന്ത്രി സഭയില്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നത് ഉചിതമല്ലെന്നും ഇതു പോലും കോടതിയലക്ഷ്യമായി കണക്കാക്കുവുന്നതാണെന്നും നിയമ വിദഗ്ദ്ധര്‍ പറയുന്നു.

Tags : CM Pinarayi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ