General News

കാലിത്തീറ്റക്കേസില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

Mon, May 08, 2017

Arabianewspaper 865
കാലിത്തീറ്റക്കേസില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

900 കോടിയുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരെ വിചാരണ തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി.


കേസില്‍ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധി ഇതോടെ റദ്ദായി. ലാലുവിനെതിരെ ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കണമെന്ന് സിബിഐ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.


2013 ല്‍ ലാലുവിനെ കുറ്റക്കാരനെന്ന് കണ്ട് അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. കാലിത്തീറ്റ കേസുമായി ബന്ധപ്പെട്ട് അറുപതോളം കേസുകളാണ് ലാലുവിനെതിരെയുള്ളത്. ഇതില്‍ ചില കേസുകള്‍ അവസാനിപ്പിച്ചിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ